രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ബന്ധപ്പെട്ട് ദശലക്ഷക്കണക്കിന് ഭക്തരെ സ്വാഗതം ചെയ്യാൻ അയോധ്യ ഒരുങ്ങുമ്പോൾ, സുഗമവും കാര്യക്ഷമവുമായ ഡിജിറ്റൽ പേയ്മെന്റ് സൌകര്യം ഉറപ്പാക്കാൻ പേടിഎം. ഇതിന്റെ ഭാഗമായി പേടിഎം, അയോധ്യ നഗർ നിഗവുമായി ധാരണാപത്രം ഒപ്പുവച്ചു. ക്ഷേത്രപരിസരത്ത് മൊബൈൽ പേയ്മെന്റുകൾ പ്രവർത്തനക്ഷമമാക്കുന്നത് പേടിഎം ഉറപ്പാക്കും. ക്യൂആർ കോഡ്, സൗണ്ട്ബോക്സ്, കാർഡ് മെഷീനുകൾ എന്നിവ വഴി മൊബൈൽ പേയ്മെന്റുകൾ നടത്താം. അതോടൊപ്പം, അയോധ്യ മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ച് വിവിധ സ്ഥലങ്ങളിൽ മൊബൈൽ പേയ്മെന്റുകൾ കമ്പനി സാധ്യമാക്കും. ഈ ധാരണാപത്രം അനുസരിച്ച്, സംസ്ഥാന മുനിസിപ്പൽ വകുപ്പുകൾക്ക് കീഴിലുള്ള ക്യാഷ് കളക്ഷൻ സെന്ററുകളിൽ പേടിഎം കാർഡ് മെഷീനുകളും കമ്പനി ഒരുക്കും. അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ഗിരീഷ് പതി ത്രിപാഠിയുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ തടസ്സങ്ങളില്ലാത്ത മൊബൈൽ പേയ്മെന്റ് സേവനങ്ങൾ നൽകാനാണ് പേടിഎം ലക്ഷ്യമിടുന്നത്. അയോധ്യയിലെ ജനങ്ങൾക്ക് ഓൺലൈനായും പേടിഎം വഴിയും നികുതി അടയ്ക്കാനും നിലവിൽ സൌകര്യമുണ്ട്.2023 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ സൗണ്ട്ബോക്സുകളും കാർഡ് മെഷീനുകളും മറ്റും ഉൾപ്പെടെ 92 ലക്ഷത്തിലധികം പേടിഎം ഉപകരണങ്ങൾ കമ്പനി വിതരണം ചെയ്തു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ജനുവരി 22 ന് ആണ് പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റ് 121 വൈദിക ബ്രാഹ്മണർക്കൊപ്പം പ്രതിഷ്ഠ നടത്തും.ഉച്ചയ്ക്ക് 12:20 മുതൽ 12:30 വരെയാണ് ഇതിനുള്ള മുഹൂർത്തം. വിഗ്രഹം സ്ഥാപിച്ച് കഴിഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമന്റെ ആദ്യ ആരതി നടത്തും.1,500-1,600 വിശിഷ്ട അതിഥികൾ ഉൾപ്പെടെ 8,000 പേരെയാണ് പരിപാടിക്കായി ക്ഷണിച്ചിരിക്കുന്നത്.
Last Updated Jan 6, 2024, 5:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]