
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ കാലതാമസം തുടർക്കഥയാകുന്നു. ഇന്ത്യയിൽനിന്ന് അനുമതി ലഭിക്കാൻ കാലതാമസം നേരിടുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മൃതദേഹങ്ങൾ കൊണ്ടുപോകാൻ കേന്ദ്രാനുമതി വേണ്ടെന്ന് കേന്ദ്ര വിദേശ കാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞെങ്കിലും പ്രതിസന്ധി തുടരുകയാണ്.
ഗൾഫിൽ മരിച്ച പ്രിയപ്പെട്ടവരെ അവസാനമായി കാണാനായി നാട്ടിലുള്ളവരുടെ കാത്തിരിപ്പാണ് പുതിയ തീരുമാനം മൂലം നീളുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുളള പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ എടുക്കുന്ന കാലതാമസമാണ് മൃതദേഹങ്ങൾ നാട്ടിലെത്താൻ വിലങ്ങുതടിയാവുന്നത്. നേരത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി എളുപ്പത്തിൽ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
Read Also :
യുഎഇയിൽ നിന്ന് നാട്ടിലേക്ക് മൃതദേഹം അയക്കാനുളള തുക ഒരു ലക്ഷത്തിലധികം രൂപയാണ്.ഇവിടെ മരിക്കുന്ന സാധാരണ തൊഴിലാളിയുടെ കുടുംബങ്ങളാണ് ഈ അവസരത്തിൽ ദുരിതത്തിലാവുക. ഇത്തരം സമയത്ത് മൃതദേഹം എഫ് ഓസി ആയി അയക്കാൻ കോൺസുലേറ്റിനെ സമീപിച്ചാൽ ലഭിക്കുന്ന മറുപടിയും അനുകൂലമല്ല. സുമനസ്സുകളുടെ സഹായത്തോടെ ഈ തുക സമാഹരിച്ചാണ് പലപ്പോഴും ഇത്തരം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാവുന്നത്.
Story Highlights: Delay in bringing deadbodies of expatriates to native place
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]