ലണ്ടൻ: ട്രെയിൻ യാത്രക്കിടെ സ്ത്രീയുടെ മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്ത ഇന്ത്യൻ യുവാവിന് ശിക്ഷ വിധിച്ച് ലണ്ടൻ കോടതി. മുകേഷ് ഷാ എന്ന ഇന്ത്യൻ വംശജനെയാണ് കോടതി ശിക്ഷിച്ചത്. അണ്ടർഗ്രൗണ്ട് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കമ്പാർട്ടുമെന്റിൽ ഒറ്റക്ക് യാത്ര ചെയ്ത സ്ത്രീയുടെ മുന്നിൽവെച്ചാണ് ഇയാൾ അശ്ലീലമായി പെരുമാറിയത്. വടക്കൻ ലണ്ടനിലെ വെംബ്ലിയിലാണ് 43കാരനായ മുകേഷ് ഷാ താമസം. ഒമ്പത് മാസത്തെ തടവിനാണ് കോടതി ഇയാളെ ശിക്ഷിച്ചത്. ലണ്ടൻ ഇന്നർ ക്രൗൺ കോടതിയാണ് ഉത്തരവിട്ടത്. ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും ഇയാളെക്കൊണ്ട് ഒപ്പിടുവിച്ചു.
2022 നവംബർ 4ലാണ് സംഭവം. യുവതി.െ ഭയപ്പെടുത്തുന്നതും അസ്വസ്ഥമാക്കുന്നതുമായ സംഭവമായിരുന്നെന്നും ചിത്രം പകർത്തുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിനും ധൈര്യം കാണിച്ച യുവതിയെ അഭിനന്ദിക്കുന്നതായി ബിടിപി ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ മാർക്ക് ലൂക്കർ പറഞ്ഞു. ലൈംഗിക കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകൾ ഗൗരവമായി കാണുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവദിവസം രാത്രി 11.40 ഓടെയാണ് സഡ്ബറി ടൗണിനും ആക്ടൺ ടൗണിനുമിടയിൽ ആളൊഴിഞ്ഞ കമ്പാർട്ട്മെന്റിൽ യുവതി ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ ഷാ ട്രെയിനിൽ കയറിയതെന്ന് കോടതി പറഞ്ഞു. നിറയെ സീറ്റുകൾ ഉണ്ടായിരുന്നിട്ടും യുവാവ് യുവതിയുടെ അഭിമുഖമായി ഇരുന്നു. പിന്നീട് ഇയാൾ സ്വകാര്യഭാഗങ്ങൾ പുറത്തിടുയും സ്വയംഭോഗം ചെയ്യുകയും ചെയ്തു. യുവതി എതിർത്തെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. തുടർന്ന് യുവതി ഫോണിൽ വീഡിയോ ചിത്രീകരിക്കുകയും പൊലീസിനെ സമീപിക്കുകയും ചെയ്തു.
Last Updated Jan 5, 2024, 9:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]