നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് ബ്ലൂബെറി. വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണിവ. അറിയാം ബ്ലൂബെറിയുടെ അത്ഭുത ഗുണങ്ങള്‍…
വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ആന്റി ഓക്സിഡന്റുകളുടെ ഒരു പവര്‍ഹൗസാണ് ബ്ലൂബെറി. ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും.
പ്രമേഹ രോഗികള്‍ക്കും ബ്ലൂബെറി ധൈര്യമായി കഴിക്കാം. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ബ്ലൂബെറി പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കും.
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ബ്ലൂബെറി ഏറെ സഹായകമാണ്. കലോറി കുറഞ്ഞ ഇവയില്‍ ഫൈബര്‍ ധാരാളമടങ്ങിയിട്ടുണ്ട്. അതിനാല്‍ വണ്ണം കുറയ്ക്കാനും സഹായകമാണ്.
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]