ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചയായ ആളാണ് അമൃത സുരേഷ്. ശേഷം ബിഗ് ബോസ് ഷോയിലും എത്തി മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയങ്കരിയായ അമൃത സ്റ്റേജ് ഷോകളും മറ്റുമായി മുന്നോട്ട് പോകുകയാണ്. നിലവിൽ അമൃതയുടെ വ്യക്തിപരമായ ജീവിതം ഏറെ ചർച്ചയാക്കപ്പെടാറുണ്ട്. അടുത്തിടെ മുൻ ഭർത്താവും നടനുമായ ബാല നടത്തിയ പരാമർശം വലിയ ചർച്ച ആയിരുന്നു. ഇതിന് തക്കതായ മറുപടി അമൃത നൽകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഏതാനും നാളുകൾക്ക് മുൻപ് തന്റെ ജീവിതത്തെ കുറിച്ച് അമൃത പറഞ്ഞ കാര്യങ്ങൾ വീണ്ടും ശ്രദ്ധനേടുകയാണ്.
“എന്റെ പാഷൻ, മ്യൂസിക് മുന്നോട്ട് കൊണ്ടു പോകാൻ പറ്റില്ലെന്ന് മനസിലാക്കിയ നിമിഷം, അല്ലെങ്കിൽ കരഞ്ഞെന്റെ ലൈഫ് തീർക്കാൻ പറ്റില്ലെന്ന് മനസിലാക്കിയ നിമിഷം ഞാനൊരു തീരുമാനം എടുത്തു. എല്ലാവരും ചിന്തിക്കുമ്പോലത്തെ ആ ഡ്രീം ലൈഫ് ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. ആ ദിവസമാണ് എന്റെ ലൈഫിലെ ഏറ്റവും വലിയൊരു ദിനം. ആ സ്വപ്ന ജീവിതത്തിൽ നിന്നും ഞാൻ പുറത്തിറങ്ങുമ്പോൾ ആകെ എന്റെ കയ്യിൽ ഉണ്ടായിരുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് സീറോ ബാലൻസ് അക്കൗണ്ട്. മറ്റൊന്ന് രണ്ട് വയസായ എന്റെ മകളും. ആദ്യമൊക്കെ മിണ്ടാതിരുന്നു. അപ്പോഴേക്കും മറ്റുള്ളവർ പറഞ്ഞത് അവളെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്നാണ്. പ്രതികരിച്ചപ്പോൾ ഞാൻ അഹങ്കാരി ആണെന്ന് പറഞ്ഞു. എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. ഞാനെന്നല്ല എന്റെ അവസ്ഥയിൽ നിൽക്കുന്ന ഏതൊരു പെൺകുട്ടിയാണെങ്കിലും, അവരുടെ മനസിലെടുത്ത തീരുമാനം ആയാലും എല്ലാവരും നേരിടുന്നൊരു ചോദ്യം തന്നെയാണിത്. ഒന്നുകിൽ ഒന്നിനും കൊള്ളാത്തവൾ അല്ലെങ്കിൽ ലോക അഹങ്കാരിയായ പെണ്ണ്. ഈ രണ്ട് പേരുകളും എനിക്ക് കിട്ടിയിട്ടുണ്ട്. ആ സമയത്ത് എന്നെ പിന്തുണച്ചത് ഫാമിലി ആയിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ മുന്നോട്ട് പോയ ഒരുപാട് നാളുകളുണ്ടായിരുന്നു”, എന്നാണ് അമൃത സുരേഷ് പറഞ്ഞത്. ജോഷ് ടോക്കിലായിരുന്നു താരത്തിന്റെ പ്രതികരണം.
ജീവിതം മാറിമറിഞ്ഞതിനെ കുറിച്ചും അമൃത പറഞ്ഞിരുന്നു. “ഒരു സ്പെല്ലിംഗ് കറക്ഷൻ ആണ് എന്റെ ലൈഫ് മൊത്തത്തിൽ മാറ്റിയത്. HOW എന്ന് ചിന്തിച്ച ഞാൻ WHO എന്ന് ചിന്തിച്ചു. ആരാണ് ഞാനെന്ന ചോദ്യത്തിൽ ഫോക്കസ് ചെയ്തു. എന്റെ കഴിഞ്ഞ കാര്യങ്ങളെല്ലാം തിരിഞ്ഞ് നോക്കിയപ്പോൾ, ഇത്രയും പ്രശ്നങ്ങൾ അതിജീവിച്ച്, എന്റെ മകളെയും കയ്യിൽ പിടിച്ച് നിൽക്കുന്നുണ്ടെങ്കിൽ ഞാൻ ഒരു ശക്തയായ സ്ത്രീയാണെന്ന് മനസിലാക്കി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പൊട്ടിക്കരയുന്ന, നാണക്കേടും ചമ്മലും മാത്രമുള്ള ഒരു അമൃത സുരേഷ് ഉണ്ടായിരുന്നു. ആ അമൃതയല്ല ഇപ്പോൾ. അമൃതയ്ക്ക് വ്യത്യാസം ഒന്നുമില്ല, ഞാൻ ആരാണെന്ന് മനസിലാക്കിയ അമൃതയാണ്. തെറ്റുകൾ എല്ലാവർക്കും സംഭവിക്കാം. ഇനിയും ഉണ്ടാകാം. പക്ഷേ തെറ്റുകൾ ചെയ്തിട്ട് പരാജയം ഉണ്ടായാൽ അതൊരിക്കലും പരാജയം ആകില്ല. പക്ഷേ തെറ്റാണ് എന്ന് മനസിലാക്കി ശരിയാക്കാണ്ട് പരാജയം വരികയാണെങ്കിൽ അത് നമ്മുടെ പരാജയം ആയിരിക്കും. ഞാൻ എന്റെ ലൈഫിൽ നിന്നും പഠിച്ചൊരു കാര്യമാണത്. അതാർക്കും സംഭവിക്കാതിരിക്കട്ടെ”എന്നും അമൃത സുരേഷ് കൂട്ടിച്ചേർത്തു.