ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയും തിരക്കഥാകൃത്തുമായ എം കരുണാനിധി നാടാകെ ആദരിക്കുന്ന വ്യക്തിത്വമാണ്. എം കരുണാനിധിയുടെ നൂറാം ജന്മ വാര്‍ഷികം കൊണ്ടാടുകയാണ് തമിഴകം. നാളെ വമ്പൻ ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. കലൈഞ്ജര്‍ 100 എന്ന ജന്മ വാര്‍ഷിക ചടങ്ങില്‍ തമിഴകത്തിന്റെ മുൻനിര നടൻമാരായ അജിത്ത്, വിജയ്, കമല്ഹാസൻ, രജനികാന്ത് എന്നിവര്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്.
കലൈഞ്ജര്‍ 100 സംഘടിപ്പിക്കുന്നത് തമിഴ് സിനിമ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലാണ്. രജനികാന്തിനെയും കമല്ഹാസനെയുമടക്കമുള്ളവരെ ചടങ്ങിലേക്ക് നേരത്തെ തന്നെ ക്ഷണിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിജയ്യും അജിത്തും ക്ഷണിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. താര രാജാക്കൻമാര് എല്ലാവരും എത്തുമോയെന്ന് സിനിമ ആരാധകര്‍ ഉറ്റുനോക്കുമ്പോള്‍ കരുണാനിധിയുടെ ജന്മ വാര്‍ഷിക ആചരണം ചെന്നൈയില്‍ വമ്പൻ ചടങ്ങാനായി മാറ്റാനാണ് സംഘാടകരുടെ ശ്രമം.
താരങ്ങളില്‍ മിക്കവരും പലയിടത്തായി വിവിധ സിനിമകളുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് എന്ന സാഹചര്യത്തിലും കരുണാനിധിയുടെ ജന്മ വാര്‍ഷിക ആചരണത്തിന് എത്താൻ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ആരൊക്കെ എത്തും എന്നത് നാളെ അവസാന ഘട്ടത്തിലാണ് വ്യക്തമാകുക. ദ ഗോട്ട് എന്ന തന്റെ സിനിമയുടെ തിരക്കിലാണ് ദളപതി വിജയ് എന്നാണ് തമിഴകത്ത് നിന്നുള്ള റിപ്പോര്‍ട്ട്. ദ ഗോട്ട് വെങ്കട് പ്രഭുവാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ലോകേഷ് കനകരാജ് വിജയ്യെ നായകനാക്കി സംവിധാനം ചെയ്ത ലിയോ അടുത്തിടെ രാജ്യത്താകെ ശ്രദ്ധയാകര്‍ഷിച്ച് വൻ ഹിറ്റായിരുന്നു. ആഗോളതലത്തില്‍ വിജയ്യുടെ ലിയോ 620 കോടി രൂപയില്‍ അധികം നേടിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ലിയോ വിജയ്യുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറി എന്നതിന്റെ സന്തോഷത്തിലാണ് ദളപതിയുടെ ആരാധകര്‍. രജനികാന്തിന്റെ ജയിലര്‍ എന്ന സിനിമയെയടക്കം കളക്ഷനില്‍ ലിയോ മറികടന്നിരുന്നു.