
8:28 AM IST:
സഭാ അധ്യക്ഷന്റെ മുന്നറിയിപ്പ് തള്ളി പരസ്പരം പോരടിച്ച് ഓർത്തഡോക്സ് സഭയിലെ വൈദികർ. മാധ്യമങ്ങളിൽ ആരോപണം ഉന്നയിച്ചതിന് വിശദീകരണം തേടിയ നിലയ്ക്കൽ ഭദ്രാസനാധിപനെ രൂക്ഷമായി വിമർശിക്കുന്ന, സിപിഎം സഹയാത്രികനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്തുവന്നു.
8:23 AM IST:
അറബികടലിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. കടൽകൊള്ളക്കാരെ നേരിടാനുള്ള കൂടുതൽ കമാൻഡോകളെ യുദ്ധകപ്പലുകളിലെത്തിക്കും. കടൽകൊള്ളക്കാരെ ശക്തമായി നേരിടാൻ നാവിക സേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ എല്ലാ യുദ്ധക്കപ്പലുകൾക്കും നിർദ്ദേശം നല്കി. സൊമാലിയൻ തീരത്ത് കടൽകൊള്ളക്കാർ റാഞ്ചിയ കപ്പൽ ഇന്നലെ നാവിക സേന മോചിപ്പിച്ചിരുന്നു.
8:23 AM IST:
വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകൾ മെയ് മുതൽ എത്തിത്തുടങ്ങും. വിഴിഞ്ഞത്തെ നിർമ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. ഡിസംബറാണ് സമയപരിധിയെങ്കിലും നേരത്തെ കമ്മീഷനിംഗ് പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം.
8:22 AM IST:
പന്തളം രാജകുടുംബാംഗവും – കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ ചോതിനാൾ അംബിക തമ്പുരാട്ടി (76) അന്തരിച്ചു. പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി 17 ബുധനാഴ്ച ശുദ്ധി ക്രിയകൾക്ക് ശേഷമായിരിക്കും തുറക്കുക. അതുവരെ ഘോഷയാത്രത്തിലെ തിരുവാഭരണ ദര്‍ശനം ഉണ്ടാവില്ല. അതേസമയം, തിരുവാഭരണ ഘോഷയാത്രക്ക് മുടക്കം ഉണ്ടാവില്ല. എന്നാല്‍, രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ല.
8:22 AM IST:
ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിക്കും നാലരയ്ക്കും ഇടയിലാണ് ആദിത്യ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിക്കുക.
8:15 AM IST:
ഇടുക്കി മാങ്കുളത്ത് ഇന്ന് ഹര്‍ത്താല്‍. വനംവകുപ്പിനെതിരെ മാങ്കുളം ജനകീയ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയത്. പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിന്റെ പവലിയന് അടക്കാൻ വനംവകുപ്പ് നടത്തിയ നീക്കവും പിന്നീടുണ്ടായ സംഘര്‍ഷവുമാണ് ഹര്‍ത്താലിന് കാരണം.ഇന്ന് ജനകീയ സമരസമിതി മൂന്നാര്‍ ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ചും നടത്തുന്നുണ്ട്.മാര്‍ച്ചില്‍ ആയിരത്തിൽ അധികമാളുകള്‍ പങ്കെടുക്കുമെന്നാണ് സൂചന.
8:14 AM IST:
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]