പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. വാണ്ണാമട സ്വദേശി നന്ദകുമാർ (26) നാണ് വെട്ടേറ്റത്. ബൈക്കിൽ എത്തിയ നാലംഗസംഘം മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്നാണ് വിവരം.
ഇന്ന് ഉച്ചക്ക് 12 മണിയോടെ ഗോപാലപുരം ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. മാരകായുധം ഉപയോഗിച്ച് സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്കും കൈയ്ക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ നന്ദകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Highlights: Palakkad RSS worker hacked
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]