
ബംഗ്ലൂരു : കർണാടക സർക്കാരിനെതിരെ സിബിഐ ഹൈക്കോടതിയിൽ. കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിനെതിരെ സിബിഐ അന്വേഷണത്തിനുള്ള അനുമതി സർക്കാർ പിൻവലിച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ കോടതിയെ സമീപിച്ചത്. അനധികൃതസ്വത്ത് സമ്പാദനക്കേസിൽ ഡി കെ ശിവകുമാറിനെതിരെ 2020-ലാണ് സിബിഐ കേസെടുത്തത്. അന്ന് ബിജെപി സർക്കാർ നൽകിയ അനുമതിയാണ് സിദ്ധരാമയ്യ സർക്കാർ പിൻവലിച്ചത്. പിന്നീട് ഈ കേസ് സിദ്ധരാമയ്യ സർക്കാർ ലോകായുക്തയ്ക്ക് വിട്ടിരുന്നു. ഇതിനെതിരെയാണ് സിബിഐ ഇപ്പോൾ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
Last Updated Jan 5, 2024, 4:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]