
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ്-ഉടുത്ത പിരാന്തും ഉടുക്കാത്ത പിരാന്തും എന്ന പോലെയാണ് പിണറായി വിജയന്റെ കാര്യമെന്നും പിണറായി കേരളത്തിലെ കമ്യൂണിസ്റ്റ് പാര് ട്ടിയുടെ അന്തകനാണെന്നും മുസ്ലീംലീഗ് നേതാവ് പി.കെ.ബഷീര്‍ എം.എല്‍.എ. യു.ഡി.എഫ്. ഇരിക്കൂര്‍ നിയോജക മണ്ഡലം വിചാരണ സദസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുയ്യാപ്ലയേയും കൂട്ടി നാടുചുറ്റാന്‍ ഒപ്പിച്ച പരിപാടിയാണ് നവകേരള സദസ്സ്. ഇയാള്‍ പടച്ച തമ്പുരാനും മറ്റുള്ളവര്‍ അടിമകളുമാണെന്നാണ് വിചാരം. മന്ത്രിമാരെല്ലാം പുയ്യാപ്ലക്കൊപ്പം സഞ്ചരിക്കുകയാണ്. ആര്‍ക്കും ഒന്നും പറയാനില്ല. യാത്രക്ക് വാങ്ങിയ ബസ് പാര്‍ട്ടി അന്തകന്‍ സഞ്ചരിച്ച ബസാണെന്ന് പറഞ്ഞ് മ്യൂസിയത്തില്‍ വെക്കുമെന്നാവും നേരത്തെ ബാലന് ഉദ്ദേശിച്ചത്. നിയമസഭയില്‍ പോലും അടുത്ത് ചെന്ന് കടലാസ് നല്കിയാല് വാങ്ങാനോ മുഖത്ത് നോക്കാനോ തയ്യാറാവാത്ത മുഖ്യമന്ത്രിയാടോ ഇയാള്‍. മറ്റുള്ളവര്‍ക്ക് കുഷ്ഠരോഗമുള്ള പോലെയാണ് പെരുമാറ്റം. സാധാരണക്കാരെ മറന്ന ഇയാള്‍ പൗരപ്രമുഖരെ വിളിച്ചാണ് സംവദിക്കുന്നത്. എന്ത് കമ്മ്യൂണിസ്റ്റാടോ താന്‍. ഉടുത്ത പിരാന്തും ഉടുക്കാത്ത പിരാന്തും എന്ന പോലെയാണ് ഇയാളുടെ കാര്യം- ബഷീര്‍ പറഞ്ഞു.
പണം നല്കാത്തതിനാല് കുടുംബശ്രീ ഹോട്ടലുകള്‍ വരെ പൂട്ടിച്ച ആളാണ് പിണറായി. എന്തടച്ചു പൂട്ടിയിട്ടും ഇയാള്‍ക്ക് കുലുക്കമില്ല. താളത്തിന് തുള്ളാന്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ വേട്ടയാടിയ പോലീസുകാരും കുറേ ഉദ്യോഗസ്ഥരുമുണ്ട്. ഒരു കാര്യം നേരാംവണ്ണം ഓര്‍മ്മിച്ചോ. പെന്ഷന് വാങ്ങാമെന്ന് കരുതണ്ട. ഞങ്ങള്‍ തിരിച്ചു വരും, തിരിച്ചടിയും ഉണ്ടാവുമെന്ന് നല്ലോണം ഓര്‍ത്ത് കളിച്ചാല്‍ മതി- ബഷീര്‍ മുന്നറിയിപ്പ് നല്കി.
ശ്രീകണ്ഠപുരം ടൗണില്‍ നടന്ന പരിപാടിയില്‍ യു.ഡി.എഫ്. ഇരിക്കൂര്‍ നിയോജക മണ്ഡലം ചെയര്മാന് തോമസ് വക്കത്താനം അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ.സി ജോസഫ് മുഖ്യാഥിതിയായി. സജീവ് ജോസഫ് എം.എല്‍.എ., യു. ഡി.എഫ്. ജില്ലാ ചെയര്മാന് പി.ടി. മാത്യു, അബ്ദുള്‍ കരീം ചേ ലേരി, കേരള കോണ്‍ഗ്രസ് സം സ്ഥാന കമ്മിറ്റിയംഗം കെ.എ. ഫി ലിപ്പ്, സി.എം.പി.നേതാവ് സുധീഷ് കടന്നപ്പള്ളി, ആര്.എസ്.പി. നേതാവ് ഇല്ലിക്കല്‍ അഗസ്തി, ഇ.വി.രാമകൃഷ്ണന്, സി.കെ. മുഹമ്മദ്, ഡോ.കെ.വി .ഫിലോമിന സംസാരിച്ചു.