‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’ എന്ന സന്ദേശം ഫോണില്‍ കണ്ടാല്‍ എടുത്തുചാടി പണമുണ്ടാക്കാൻ പുറപ്പെടേണ്ട ; സൂക്ഷിച്ചില്ലേല്‍ പണവും പോകും മാനക്കേട് വേറെയും ; വര്‍ക്ക് ഫ്രം ഹോം തട്ടിപ്പ് കേസുകള്‍ എതിരെ കേരള പൊലീസ്
സ്വന്തം ലേഖകൻ
കോഴിക്കോട് : ‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’ എന്ന സന്ദേശം ഫോണില്‍ കണ്ടാല്‍ എടുത്തുചാടി പണമുണ്ടാക്കാൻ പുറപ്പെടേണ്ട.
അടിമുടി വ്യാജൻമാര് ഇറങ്ങിയിട്ടുണ്ട്. സൂക്ഷിച്ചില്ലേല്‍ പണവും പോകും മാനക്കേട് വേറെയും. ജില്ലയില്‍ വര്‍ക്ക് ഫ്രം ഹോം തട്ടിപ്പ് കേസുകള്‍ ഏറിയതോടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിലിരുന്ന് പണം സമ്ബാദിക്കാം, തൊഴിലിനോടൊപ്പം അധിക വരുമാനം തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങള്‍ സമീപിക്കുക. തൊഴിലവസരങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നവരുടെയും പണത്തിന് അത്യാവശ്യമുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പു സംഘങ്ങളുടെ രീതി. ഇത്തരത്തില്‍ വിവരം ശേഖരിച്ചു കഴിഞ്ഞാല്‍ ആവശ്യക്കാരനെ ബന്ധപ്പെട്ട് വാഗ്ദാനം നല്‍കും. കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ തുക സമ്ബാദിക്കാൻ കഴിയുന്ന ജോലികളായിരിക്കും തട്ടിപ്പു സംഘം നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുക.
തട്ടിപ്പില്‍ വീഴുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുകയാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാൻ വിസമ്മതിച്ചാല്‍ രജിസ്ട്രേഷൻ ഫീസ് ഇനത്തില്‍ പണം കൈക്കലാക്കാൻ ശ്രമിക്കും. വിശ്വാസ്യത ഉറപ്പിക്കാൻ ചെറിയ തോതിലുള്ള ഓണ്‍ലൈൻ ജോലികള്‍ തരപ്പെടുത്തി തരും. കിട്ടിയ ജോലിയില്‍ മണിക്കൂറുകള്‍ ചെലവാക്കിയിട്ടും പണം കിട്ടാതാകുമ്ബോഴാണ് തട്ടിപ്പിന് ഇരയായെന്ന് മനസിലാവുക.
പണത്തിന് അത്യാവശ്യമുള്ളവരും ജോലി അന്വേഷകരുമാണ് ഇത്തരം തട്ടിപ്പില്‍ കൂടുതലായും ഇരയാകുന്നതെന്ന് പൊലീസ് പറഞ്ഞു. അറിയിപ്പുകളും ബോധവത്കരണവും നല്കിയാലും കേസുകള്‍ കുറയുന്നില്ലെന്നതാണ് വാസ്തവം. എളുപ്പത്തില്‍ പണം സമ്ബാദിക്കാമെന്ന് അറിഞ്ഞ് കുടുങ്ങിപ്പോകുന്നവരാണ് പരാതിക്കാരേറെയും.
ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കാൻ
ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമേ ഇത്തരം തട്ടിപ്പുകളെ ഫലപ്രദമായി ചെറുക്കാൻ കഴിയൂ. തൊഴില്‍ വാഗ്ദാനവുമായി സമീപിക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍ ഇന്റര്‍നെറ്റിലോ മറ്റും തിരഞ്ഞ് വിശ്വാസ്യത ഉറപ്പ് വരുത്തണം. സ്ഥാപനത്തിന്റെ ലൊക്കേഷൻ മനസിലാക്കി ഗൂഗിള്‍ മാപ്പോ മറ്റ് സംവിധാനങ്ങളോ ഉപയോഗിച്ച് അങ്ങനെ ഒരു ഓഫീസ് അവിടെയുണ്ടെയെന്ന് മനസിലാക്കുക. സ്ഥാപനത്തിന്റെ പേര് ഇന്റര്‍നെറ്റില്‍ തിരയുമ്ബോള്‍ വ്യാജ വെബ്സൈറ്റിലേക്ക് നയിക്കപ്പെടാനും സാദ്ധ്യതയുണ്ട്. വിശ്വസനീയമായ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലൂടെ മാത്രം ജോലിയ്ക്ക് ശ്രമിക്കുക.
‘ തട്ടിപ്പിനിരയായാല്‍ ഉടൻ 1930 എന്ന നമ്ബറില്‍ സൈബര്‍ പൊലീസ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിക്കുക. ആദ്യ മണിക്കൂറിനകം വിവരം അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാദ്ധ്യത കൂടുതലാണ് .
സംസ്ഥാന പൊലീസ് മീഡിയ സെല്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]