First Published Jan 5, 2024, 7:26 PM IST
മുംബൈ: ബോളിവുഡിന്റെ താര റാണിയാണ് ദീപിക പാദുകോണ്‍. അഭിനയത്തിലും ഗ്ലാമറിലും ഒരു പോലെ തിളങ്ങുന്ന ദീപിക ബോളിവുഡിലെ ഏറ്റവും വിലയേറിയ താരമാണ്. ഇന്ന് ദീപിക 38 ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതകളില്‍ ഒരാളാണ് ദീപിക. ഒന്നര പതിറ്റാണ്ടിലേറെ സിനിമ ലോകത്ത് തിളങ്ങി നില്ക്കുന്ന ദീപിക സ്വത്തിന്റെ കാര്യത്തിലും ബോളിവുഡില്‍ മുന്നിലാണ്.
ഈ ജന്മദിനത്തില് ദീപികയുടെ മൊത്തം സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചാല്‍. സിനിമകളിൽ നിന്നുള്ള വലിയ പ്രതിഫലത്തിന് പുറമേ പരസ്യ വിപണിയിലെ പ്രധാന താരമാണ് ദീപിക. ലൂയിസ് വിറ്റൺ, ലെവിസ്, പെപ്സി, തനിഷ്ക് എന്നിവയുടെ ബ്രാന്റ് അംബിസഡറാണ് ദീപിക. അതുപോലെ ദീപികയ്ത്ത് സ്വന്തമായി കോസ്മറ്റിക് ബ്രാൻഡും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുമുണ്ട്.
വിവിധ റിപ്പോർട്ടുകൾ പ്രകാരം ദീപിക പദുകോണിന്റെ മൊത്തം ആസ്തി 500 കോടി രൂപയോളം വരും. ബോളിവുഡിലെ ഏറ്റവും ഉയർന്ന നികുതിദായകരിൽ ഒരാളാണ് ദീപിക. 2016-2017 സാമ്പത്തിക വർഷത്തിൽ 10 കോടി രൂപയാണ് ആദായ നികുതിയായി ദീപിക അടച്ചത് എന്നാണ് മണി കണ്ട്രോള് പറയുന്നത്.
കഴിഞ്ഞ വർഷം, ഇന്ത്യയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത നികുതിദായകരുടെ പട്ടികയിൽ ഇടം നേടിയ ഏക വനിതാ അഭിനേതാവും ദീപികയാണ്. ഫോർബ്സിന്റെ കണക്കനുസരിച്ച് 2019വരെയുള്ള ദീപികയുടെ സ്വത്ത് വിവരങ്ങളാണ് പൊതുവില്‍ വിവരങ്ങളായി പുറത്തുള്ളൂ. അതിന് ശേഷമുള്ള കണക്കുകള്‍ വിരളമാണ്.
സിനിമകൾക്ക് 15-20 കോടി രൂപയും പരസ്യങ്ങള്‍ക്ക് 8 കോടി രൂപയും പദുക്കോൺ ഈടാക്കുന്നതായി ചില കണക്കുകള്‍ പറയുന്നു. ലെവീസ്, ജിയോ, പെപ്സി, അഡിഡാസ്, ആക്സിസ് ബാങ്ക്, ടിസോട്ട്, ഓപ്പോ, വിസ്താര, ചോപാർഡ്, ഡാബർ തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ പരസ്യങ്ങള്‍ ദീപിക ചെയ്യുന്നുണ്ട്.
സിക്യൂവിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ വിവിധ സ്റ്റാര്ട്ട്അപുകളില് ദീപികയ്ക്ക് നിക്ഷേപമുണ്ട്. ബ്ലുസ്മാര്ട്ട്, സൂപ്പര്‍ ടെയില്‍സ്, ബ്ലൂ ടോക്കി, ബെല്ട്രക്സ് എയറോസ്പേസ് എന്നിവയില്‍ ദീപിക നിക്ഷേപം നടത്തിയിട്ടുണ്ട്.
റിയൽ എസ്റ്റേറ്റിലേക്ക് വന്നാല്‍ മുംബൈയിലെ ബ്യൂമോണ്ട് ടവേഴ്സിന്റെ ബി ടവറിന്റെ 26-ാം നിലയിൽ പദുക്കോണിന് 4ബിഎച്ച്കെ ഫ്ലാറ്റ് ഉണ്ട്. 2021ൽ ഭർത്താവ് രൺവീർ സിങ്ങുമായി ചേര്‍ന്ന് 22 കോടി രൂപയ്ക്ക് അലിബാഗിൽ ബംഗ്ലാവ് വാങ്ങിയിട്ടുണ്ട് ദീപിക. അതേ വർഷം തന്നെ അവളും അവളുടെ പിതാവ് പ്രകാശ് പദുകോണും ചേർന്ന് 6.79 കോടി രൂപയ്ക്ക് ബെംഗളൂരുവിൽ ഒരു സർവീസ്ഡ് അപ്പാർട്ട്മെന്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദ ഫൈറ്റര്‍ ആണ് ദീപികയുടെ അടുത്തതായി വരാനുള്ള ചിത്രം. ഹൃഥ്വിക് റോഷന്റെ ജോഡിയായാണ് ചിത്രത്തില്‍ ദീപിക എത്തുന്നത്. എയര്‍ഫോഴ്സ് അംഗങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ഏയര്ഫോഴ്സ് പൈലറ്റായാണ് ദീപിക എത്തുന്നത്.
വിയാകോം 18 സ്റ്റുഡിയോസും മാർഫ്ലിക്സ് പിക്ചേഴ്സും ചേർന്ന് നിർമ്മിച്ച് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൈറ്റർ. ഫൈറ്റർ 2022 സെപ്റ്റംബർ 30-ന് തിയേറ്ററിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത് എന്നാൽ കോവിഡ്-19 പാൻഡെമിക് കാരണം നിർമ്മാണം വൈകിയതിനാൽ റിപ്പബ്ലിക് ദിന വാരാന്ത്യത്തോട് അനുബന്ധിച്ച് 2024 ജനുവരി 25 ന് ഇത് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ആടിത്തിമിര്‍ത്ത് ഹൃത്വിക്കും ദീപികയും; ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കാന്‍ ‘ഫൈറ്റര്‍’ വീഡിയോ സോംഗ്
Last Updated Jan 5, 2024, 7:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]