
ഇന്ന് ഡിസംബര്‍ അഞ്ച്. ലോകത്തെമ്പാടുമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഡിസംബര്‍ അഞ്ച് മണ്ണ് ദിനമായിട്ടാണ് ആചരിക്കുന്നത്. മണ്ണിന് ഭൂമിയുടെ നിലനില്പ്പിലുള്ള പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കുക തന്നെയാണ് ഇതിന്റെ ലക്ഷ്യം.
ഡിസംബർ അഞ്ചിന് ലോക മണ്ണ് ദിനമാണ്. 2022 -ലാണ് മണ്ണ് ദിനം എന്ന ആശയം ആദ്യമായി രൂപം കൊള്ളുന്നത്.
2002 -ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് സോയിൽ സയൻസസ് (IUSS) ആണ് മണ്ണിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും ബോധവൽക്കരിക്കുന്നതിനും ഇങ്ങനെയൊരു ദിനം വേണമെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്.
ആദ്യത്തെ മണ്ണ് ദിനം ആചരിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 2014 ഡിസംബർ അഞ്ചിനാണ്.
ഓരോ മണ്ണ് ദിനത്തിനും ഓരോ സന്ദേശമുണ്ട്. ഈ വർഷത്തെ മണ്ണ് ദിന സന്ദേശം ‘സോയില്‍ ആന്‍ഡ് വാട്ടര്‍, എ സോഴ്സ് ഓഫ് ലൈഫ്’ എന്നതാണ്.
ഭൂമിയുടെ നിലനിൽപ്പിന് മണ്ണ് എത്രത്തോളം പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന ബോധവൽക്കരണം ജനങ്ങളിലുണ്ടാക്കുക എന്നത് തന്നെയാണ് മണ്ണ് ദിനത്തിന്റെ ലക്ഷ്യം.
ലോകത്തുള്ള ആകെ മണ്ണിൽ കൃഷിയോഗ്യമായത് വെറും 11 ശതമാനം മാത്രമാണുള്ളത് എന്നാണ് പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]