
ആലപ്പുഴ: ചാരുംമൂടില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കെ പി റോഡിൽ നൂറനാട് കെ സി എം ആശുപത്രിക്കു സമീപം ഇന്നലെ വൈകിട്ട് 3,30 ഓടെയാണ് സംഭവമുണ്ടായത്. നൂറനാട് എരുമക്കുഴി മുകളയ്യത്ത് വിനീഷ് ഭവനത്തില്‍ വിനീഷ് കുമാർ (35) ആണ് മരിച്ചത്.
ചാരുംമൂട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ വിനീഷിന്റെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. റോഡിലേക്ക് തെറിച്ചു വീണ വിനീഷിനെ സ്വകാര്യ ബസിടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നേരത്തെ കെ എസ് ആർ ടി സി റിജ്യണല്‍ വർക്സ് ഷോപ്പിലെ താൽക്കാലിക ജീവനക്കാരനായിരുന്നു വിനീഷ്. വിജയന് പിള്ളയുടെയും സരസ്സമ്മയുടെയും മകനാണ്. സഹോദരൻ: വിജി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]