
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി മൈക്കാവില്‍ ബൈക്ക് റോഡില്‍ നിന്നും നീക്കി വെച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അച്ഛനും മകനും വെട്ടേറ്റു. കാഞ്ഞിരാട് മാടപ്പാട്ട് അശോക് കുമാര്‍, മകന് ശരത് എന്നിവരെ അയല്‍വാസിയായ ബൈജുവാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഏഴുമണിയോടെ വീട്ടിലേക്ക് കോണ്‍ക്രീറ്റ് സാമഗ്രികളുമായി എത്തിയ ലോറി കടന്നു പോകാനായി റോഡരികില്‍ നിര്‍ത്തിയ ബൈജുവിന്റെ ബൈക്ക് അശോക് കുമാര്‍ നീക്കി വെച്ചതിനെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. പിന്നാലെ കയ്യാങ്കളിയായി. ഇതിനിടെ വീട്ടിലേക്ക് പോയ ബൈജു അരിവാളുമായെത്തി അശോക് കുമാറിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബഹളം കേട്ടെത്തിയ മകന് ശരതിനും വെട്ടേറ്റു. അശോക് കുമാറിന് കൈകളിലാണ് വെട്ടേറ്റത്. ശരതിന് വയറിലും. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസികളായ അശോക് കുമാറും ബൈജുവും തമ്മില്‍ നേരത്തെ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഇതിന്റെ തുടർച്ചയാണ് പുതിയ തർക്കം.
Last Updated Dec 5, 2023, 12:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]