
കണ്ണിന്റെ ആരോഗ്യവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. മൊബൈൽ ഫോണുകളുടെയും ടെലിവിഷനുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വർധിച്ച ഉപയോഗത്തോടൊപ്പം കാഴ്ചക്കുറവ് പലരിലും കണ്ട് വരുന്നു. വരണ്ട കണ്ണുകൾ, തിമിരം, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ നേത്ര സംബന്ധമായ മറ്റ് പ്രശ്നങ്ങളും വർദ്ധിച്ചുവരികയാണ്. എന്നാൽ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ചില ഭക്ഷണങ്ങൾ സഹായിക്കും.
കാരറ്റ്…
വിറ്റാമിൻ എ അടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഒരു പ്രധാന പോഷകമാണ്. വിറ്റാമിൻ എയുടെ അമിതമായ അഭാവം അന്ധതയ്ക്ക് കാരണമാകും. അന്ധതയുടെ പ്രധാന കാരണമായ തിമിരവും മാക്യുലർ ഡീജനറേഷനും ഉണ്ടാകുന്നത് തടയാൻ വിറ്റാമിൻ എയ്ക്ക് കഴിയും.
ഓറഞ്ച്…
ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി അടങ്ങിയ മറ്റ് ഭക്ഷണങ്ങൾക്കൊപ്പം ഓറഞ്ചും കണ്ണിന്റെ ആരോഗ്യത്തിന് സഹായകമാണ്.
നെല്ലിക്ക…
നെല്ലിക്ക വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് കണ്ണിനുണ്ടാകുന്ന കേടുപാടുകൾ തടയാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റാണ്. കാഴ്ച ശക്തി മെച്ചപ്പെടുത്തുകയും തിമിരം തടയുകയും ചെയ്യുന്ന മറ്റ് ആന്റിഓക്സിഡന്റുകളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
പാലക്ക് ചീര…
ആരോഗ്യമുള്ള കണ്ണുകൾക്കായി ചീര പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പാലക്ക് ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകൾക്കും ശരീരത്തിനും ആവശ്യമായ ആരോഗ്യകരമായ ആന്റിഓക്സിഡന്റുകളാണ്.
മധുരക്കിഴങ്ങ്…
മധുരക്കിഴങ്ങിൽ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ബീറ്റാ കരോട്ടിൻ കാഴ്ച മെച്ചപ്പെടുത്തുമ്പോൾ, വിറ്റാമിൻ എ വരണ്ട കണ്ണിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
Last Updated Dec 4, 2023, 9:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]