
തിരുവനന്തപുരം: കണിയാപുരത്ത് യുവാവിനെ തട്ടികൊണ്ട് പോയ കേസിലെ പ്രതിയെ കൂട്ടുപ്രതികൾ മർദിച്ചു. കഴക്കൂട്ടം സ്വദേശി ഹരികൃഷ്ണനെയാണ് സുഹൃത്തുക്കൾ ചേർന്ന് മർദിച്ചത്. മേനംകുളം സ്വദേശി നിഖിൽ റോബർട്ടിനെ തട്ടികൊണ്ട് പോയി മർദിച്ച കേസിലെ പ്രതികളായ കണിയാപുരം പാച്ചിറ ഷെഫീക്ക് മൻസിലിൽ ഷെഫീഖ് (26), കോട്ടയം ഇടക്കുളത് കോണകടവിൽ വിമൽ (23), കന്യാകുമാരി രാമവർമ്മൻച്ചിറ നിരപ്പുകാല പുത്തൻ വീട്ടിൽ അശ്വിൻ (25) എന്നിവരാണ് മർദിച്ചത്.
ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷെഫീക്കിന്റെ പാച്ചിറയിലെ വീട്ടിലെത്തിയ ഹരികൃഷ്ണനും മറ്റ് പ്രതികളും ചേർന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് അവിടെ വെച്ചുതന്നെ ഇവര്‍ക്കിടയില്‍ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. മൂന്നുപേരും ചേർന്ന് ഹരികൃഷ്ണന്റെ രണ്ടു കൈകളും തല്ലി ഒടിച്ചു. ശരീരം മുഴുവൻ അടിക്കുകയും ചെയ്തു. ഷെഫീഖ് പോലിസിനെ ആക്രമിച്ച കേസില്‍ ഉൾപ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.
ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു; ബസ്സിൽ 50 പേർ, വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൃശൂർ: ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിലാണ് തീ പടർന്നത്. ഈ സമയത്ത് ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിലുണ്ടായിരുന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു.
ബസ്സിലെ ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പ് തന്നെ പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു. ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസിലിണ്ടറുകൾ ബസ്സിൽ ഉണ്ടായിരുന്നതും പെട്രോൾ പമ്പിനു മുന്നിലായതും ആശങ്ക പരത്തി. ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]