
മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ചെന്നൈയിലുണ്ടായ മഴയുടെ ദുരിതപ്പെയ്ത്തില്‍ വ്യാപക നാശനഷ്ടം. നഗരത്തിലെ ഭൂരിഭാഗം മേഖലകളും വെള്ളത്തിലായി. ദുരിതപ്പെയ്ത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വിഡിയോയാണ് ഇപ്പോള്‍ നടന് റഹ്മാന് പങ്കുവെക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടൻ വീഡിയോ പങ്കുവച്ചത്.(Actor Rahman on Visuals of Chennai Rain)
Read Also:
അപ്പാര്‍ട്ട്മെന്റിന് താഴെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ വെള്ളത്തില്‍ കുത്തിയൊലിച്ച് പോകുന്ന ദൃശ്യങ്ങളാണ് റഹ്മാന് പങ്കുവെച്ച വിഡിയോയില്‍ കാണുന്നത്. ചെന്നൈ പള്ളിക്കരണൈയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. എഫക്റ്റ് ഓഫ് സൈക്ലോണ്‍ മിഗ്ജൗമ് എന്നാണ് റഹ്മാന് വിഡിയോയ്ക്കൊപ്പം കുറിച്ചത്.
നടനും കുടുംബവും സുരക്ഷിതരാണോയെന്ന് വിഡിയോയ്ക്ക് താഴെ ആരാധകര്‍ ചോദിക്കുന്നുണ്ട്. സുരക്ഷിതരായി ഇരിക്കൂ എന്നും കമന്റുകളെത്തുന്നുണ്ട്. ചെന്നൈയിൽ പ്രധാന റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. മീനമ്പാക്കം, നുങ്കമ്പാക്കം, വില്ലിവാക്കം തുടങ്ങിയ മേഖലകളിൽ ശക്തമായ മഴയാണ്. തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്.
മിഗ്ജൗമ്ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിലും സമീപ ജില്ലകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 6 ജില്ലകളിൽ പൊതു അവധിയും പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്നുള്ള 20 വിമാനങ്ങൾ റദ്ദാക്കി. ചില വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. 23 വിമാനങ്ങൾ വൈകും. മെട്രോ, സബർബൻ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു.
Story Highlights: Actor Rahman on Visuals of Chennai Rain
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]