
കൊല്ലം : അഞ്ചലിൽ വസ്ത്ര വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർച്ച. ജീഫാസ് എന്ന കടയിലിലെ തുണികളും സൗന്ദര്യവർധക വസ്തുക്കളും പണവും മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് മോഷ്ടാവിനായി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് അഞ്ചലിലെ ജീഫാസ് എന്ന തുണിക്കടയിൽ കവർച്ച നടന്നത്. കടയുടെ പൂട്ട് തകർത്ത് ഉള്ളിൽ കടന്ന കള്ളൻ വിലപിടിപ്പുള്ള വസ്ത്രങ്ങൾ തിരഞ്ഞുപിടിച്ച് മോഷ്ടിച്ചു. കൂടാതെ സൗന്ദര്യ വർധക ഉത്പന്നങ്ങളും കൈക്കലാക്കി. മേശയിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും കവർന്നു.
കടയിലെ സിസിടിവിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യം പൊലീസ് ശേഖരിച്ചു. ഒരു യുവാവാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. ഫോറൻസിക്ക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സ്ഥിരം മോഷ്ടാക്കളെ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു.
‘കലങ്ങിയില്ലെന്ന് പറയാൻ ഈ മനുഷ്യൻ പൂരം കണ്ടിട്ടുണ്ടോ? തൃശൂർ പിണറായി ബിജെപിക്ക് താലത്തിൽ കൊടുത്തു’: മുരളീധരൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]