
കുടുംബവിളക്ക് എന്ന സീരിയലിലെ വില്ലത്തിയായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയതാണ് ശരണ്യ ആനന്ദ്. തുടര്‍ന്ന് ഏഷ്യനെറ്റിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഭര്‍ത്താവിനൊപ്പമെത്തി സ്റ്റേജ് കീഴടക്കി. ബിഗ് ബോസ് ഷോയിലൂടെയും ശരണ്യയെ ഒരുപാടുപേര് അംഗീകരിച്ചിരുന്നു. ശരണ്യയുടെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഭര്‍ത്താവ് മനേഷ് ആളുകള്‍ക്ക് വളരെ അധികം പരിചിതനുമാണ്.
വിവാഹ വാര്‍ഷികത്തില്‍ ഭാര്യ ഏറ്റവും അധികം സന്തോഷിക്കുന്ന ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് മനേഷ്. മറ്റൊന്നുമല്ല, ശരണ്യയ്ക്കൊപ്പം ഒരു ഡാന്‍സ് പെര്‍ഫോമന്‍സ്. വിലകൂടിയ സമ്മാനങ്ങളെക്കാളും, ഫാന്‍സി സ്റ്റൈല്‍ ഡിന്നറിനെക്കാളുമെല്ലാം ശരണ്യയ്ക്കിഷ്ടം ഇതാണെന്ന് മനേഷ് പറയുന്നു.
‘എന്റെ ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടമുള്ളകാര്യം ചെയ്തുകണ്ട്, ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്സറി സാധ്യമായ ഏറ്റവും മികച്ച രീതിയില്‍ സെലിബ്രേറ്റ് ചെയ്യുന്നു. ഫാന്‍സി ഡിന്നര്‍ ഇല്ല, വലിയ സമ്മാനങ്ങളില്ല സിംപിളായ ഒരു, ഹൃദയം തൊടുന്ന ഒരു ഡാന്‍സ് മാത്രം, അതു തരുന്ന സന്തോഷം. ഇത് വളരെ പെട്ടന്ന് ചെയ്ത, ഒട്ടും പ്ലാന്‍ ചെയ്യാത്ത ഒരു ഡാന്‍സ് വീഡിയോ ആണെങ്കിലും, അവളുടെ മുഖത്ത് ആ ചിരി കാണുമ്പോള്‍ ഇത് വിലമതിക്കാന്‍ കഴിയാത്തതാണ്. ഇനിയും നമുക്കൊരുമിച്ച് ഒരുപാട് ഡാന്‍സുകള്‍ ചെയ്യാം എന്റെ പ്രിയേ. നിന്റെ പ്രണയത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. എന്നും അനുഗ്രഹീതയായിരിക്കട്ടെ, നമ്മുടെ കുടുംബത്തിന് പ്രത്യേകം നന്ദി’ മനേഷ് എഴുതി.
View this post on Instagram
‘അമ്പമ്പോ..ഇങ്ങനെയും മാറ്റമോ, ബസന്തിയാണോ’; അമൃതയുടെ ഫോട്ടോ കണ്ടമ്പരന്ന് ആരാധകർ
കമന്റില്‍ ആശംസകള്‍ അറിയിച്ച് വരുന്നവര്‍ക്കും മനേഷ് നന്ദി പറയുന്നുണ്ട്. വെറും പത്ത് മിനിട്ടുകൊണ്ട് പ്രാക്ടീസ് ചെയ്ത് എടുത്ത വീഡിയോ ആണത്രെ ഇത്. പതിവുപോലെ ഞാന്‍ തന്നെയാണ് അതിന്റെ ഭംഗി കളയുന്നത്, പക്ഷേ ശരണ്യയെ പോലൊരു പങ്കാളി കൂടെയുണ്ടാവുമ്പോള്‍ എല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യും. ഈ ഡാന്‍സ് ഏറ്റവും മികച്ചതായി വന്നു. എല്ലാവര്ക്കും നന്ദി എന്നാണ് കമന്റില്‍ ശരണ്യയുടെ ഭര്‍ത്താവ് കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]