അടുത്തിടെയാണ് ബോളിവുഡ് ദമ്പതിമാരായ രൺവീർ സിംഗിനും ദീപിക പദുക്കോണിനും കുഞ്ഞ് പിറന്നത്. കഴിഞ്ഞ ദിവസമാണ് ദമ്പതികൾ തങ്ങളുടെ ആദ്യ കൺമണിയുടെ പേര് വെളിപ്പെടുത്തിയത്. ദുവ പദുകോൺ സിംഗ് എന്നാണ് കുഞ്ഞിന്റെ പേര്.
’ദുവ പദുകോൺ സിംഗ് - ദുവ എന്നാൽ പ്രാർത്ഥന എന്നാണർത്ഥം. കാരണം, ഞങ്ങളുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരമാണ് അവൾ. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് കുഞ്ഞിന്റെ കാലിന്റെ ചിത്രം താരദമ്പതികൾ പങ്കുവച്ചത്.
കുട്ടിയുടെ പേര് പുറത്തുവിട്ടതിന് പിന്നാലെ താരദമ്പതികൾക്കെതിരെ സൈബർ ആക്രമണം നടക്കുകയാണ്. എന്തിനാണ് കുട്ടിക്ക് ദുവ എന്ന മുസ്ലീം പേര് നൽകിയതെന്നാണ് സോഷ്യൽ മീഡിയയിലൂടെ ചിലർ ചോദിക്കുന്നത്. മുസ്ലിം പേര് നൽകിയതിലൂടെ മതവികാരം വ്രണപ്പെടുത്തുകയാണ് ദമ്പതികൾ ചെയ്തതെന്നും വിമർശകർ ആരോപിക്കുന്നു.
എന്തുകൊണ്ടാണ് കുട്ടിക്ക് പ്രാർത്ഥന എന്ന് പേര് നൽകാത്തതെന്ന് ചിലർ ചോദിക്കുന്നു. ‘ നിങ്ങൾ രണ്ടുപേരും ഹിന്ദുവാണെന്ന് മറന്നുപോയോ? എന്തുകൊണ്ട് പ്രാർത്ഥന എന്ന് പേര് നൽകിക്കൂട’- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2018 നവംബറിൽ ഇറ്റലിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ദീപികയും രൺവീർ സിംഗും വിവാഹിതരായത്. കഴിഞ്ഞ നവംബറിൽ ഇരുവരും അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിലാണ് സോഷ്യൽ മീഡിയയിൽ കുഞ്ഞുടുപ്പിന്റെയും ഷൂസിന്റെയും ബലൂണുകളുടെയും ചിത്രം പങ്കുവച്ച് മാതാപിതാക്കളാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.