
.news-body p a {width: auto;float: none;}
ലിമ: പ്രാദേശിക ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. സഹകളിക്കാരായ നാലുപേർക്ക് പരിക്കേറ്റും. ഞായറാഴ്ചയാണ് സംഭവം നടന്നത്. പെറുവിലെ ചിൽകയിലുള്ള സ്റ്റേഡിയത്തിലാണ് ദാരുണസംഭവം അരങ്ങേറിയത്. പെറുവിന്റെ തലസ്ഥാനമായ ലിമയിൽ നിന്ന് 70 കിലോമീറ്റർ മാറിയാണ് ഇത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്രതിരോധനിര താരമായ ഫ്യൂഗോ ഡി ലാ ക്രൂസ് (39) എന്നയാളാണ് മരിച്ചതെന്നാണ് വിവരം.യുവെന്റൂഡ് ബെലാവിസ്തയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിന്റെ 22-ാം മിനിട്ടിലാണ് ഗ്രൗണ്ടിൽ ഇടിമിന്നൽ പതിച്ചത്. കനത്ത മഴയെയും കാറ്റിനെയും തുടർന്ന് മത്സരം നിർത്തിവച്ചതിനാൽ താരങ്ങൾ ഗ്രൗണ്ടിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. മിന്നലേറ്റ് താരങ്ങൾ കൂട്ടത്തോടെ മുഖമിടിച്ച് ഗ്രൗണ്ടിൽ പതിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇടിമിന്നലിന് പിന്നാലെ ചെറിയ തീഗോളം രൂപപ്പെടുന്നതും പുക ഉയരുന്നതും കാണാം. മിന്നലേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഫ്യൂഗോയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Lightning strikes soccer match in #Peru
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Jose Hugo de la Cruz Meza, was killed instantly, and 5 players were injured during a regional tournament.
Goalkeeper Juan Chocca Llacta, 40, also received a direct strike and was rushed to hospital in a taxi with serious burns to his body. pic.twitter.com/KtKr58UmJh
— Unfiltered Human Race 🏴 (@UnfilteredRace) November 4, 2024