പത്തനംതിട്ട: പത്തനംതിട്ടയിലെ കെഎസ്ആർടിസി ഡിപ്പോ കെട്ടിടം പുതുക്കി പണിതപ്പോൾ വർക് ഷോപ്പ് നാലടി കുഴിയിലായിപ്പോയി. മഴ പെയ്താല്‍ ബസ് ബേയിൽ നിന്നും വർക് ഷോപ്പിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്ന സ്ഥിതിയാണ്. ഒരു ചെറിയ മഴ പെയ്താലും വെള്ളം ഒലിച്ചിറങ്ങും. 2024 ലെ ശബരിമല സീസൺ തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് പത്തനംതിട്ട കെഎസ്ആർടിസി വർക് ഷോപ്പിന് ഈ ദുരവസ്ഥ.
കെഎസ്ആർടിസി പത്തനംതിട്ടയിലെ ഡിപ്പോ ബിൽഡിംഗ് പുതുക്കി പണിതപ്പോഴാണ് വർക് ഷോപ്പ് നാലഞ്ച് അടി കുഴിയിൽ ആയിപ്പോയത്. മൂന്ന് ബസ്സുകളിലെ ജോലികൾ ഒരേ സമയം ചെയ്യാവുന്ന റാപ്പ് വർഷത്തിൽ കൂടുതൽ കാലവും വെള്ളത്തിൽ മുങ്ങി തന്നെ ആയതുകൊണ്ട് ഉപയോഗശൂന്യമായ അവസ്ഥയാണ്. ഈ വർഷത്തെ ശബരിമല സീസൺ തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് പത്തനംതിട്ട കെഎസ്ആർടിസി വർക് ഷോഷോപ്പിന് ഈ ദുരവസ്ഥ എന്നത് മെക്കാനിക്കൽ വിഭാഗം ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്നു.
ബസ്സിന് കല്ലെറിഞ്ഞ കേസില്‍ ജാമ്യത്തിലിറങ്ങി, വീണ്ടും കെഎസ്ആർടിസി ബസ്സിന്റെ ചില്ല് തകർത്തു; യുവാവ് പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]