![](https://newskerala.net/wp-content/uploads/2024/11/new-project-13-_1200x630xt-1024x538.jpg)
ബെംഗളൂരു ആസ്ഥാനമായുള്ള ഇ- കൊമേഴ്സ് കമ്പനികളായ ഫ്ലിപ്കാർട്ടും മീഷോയും ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷർട്ടുകൾ വില്പനയ്ക്ക് എത്തിച്ചതിനെതിരെ രൂക്ഷ വിമർശനം. ഗുണ്ടാസംഘങ്ങളെ താരങ്ങളാക്കിക്കൊണ്ടുള്ള വിപണനതന്ത്രം അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികൾ ഇത്തരം ടി -ഷർട്ടുകൾ കുട്ടികൾക്കായും വില്പനയ്ക്ക് എത്തിച്ചത്.
ഈ വിഷയം വെളിച്ചത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ അലിഷാൻ ജാഫ്രി ‘ഇന്ത്യയിലെ ഓൺലൈൻ റാഡിക്കലൈസേഷൻ്റെ’ ആശങ്കാജനകമായ ഉദാഹരണമായി ഇതിനെ വിശേഷിപ്പിച്ചു. ആളുകൾ ഓൺലൈനിൽ തീവ്രവാദ ആശയങ്ങളും വിശ്വാസങ്ങളും മഹത്വവൽക്കരിച്ചു കാണിക്കുകയും തുടർന്ന് അവ പിന്തുടരുകയും ചെയ്യുന്ന പ്രക്രിയയാണ് ഓൺലൈൻ റാഡിക്കലൈസേഷൻ.
വിതരണക്കാരെയും റീസെല്ലർമാരെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമായ മീഷോയിൽ വിൽക്കുന്ന ബിഷ്ണോയി ടി-ഷർട്ടുകളുടെ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത ജാഫ്രി എൻ്റെ എക്സ് അക്കൗണ്ടിൽ കുറിച്ചത് ഇങ്ങനെയാണ്; ‘മീഷോ, ടീഷോപ്പർ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ആളുകൾ അക്ഷരാർത്ഥത്തിൽ ഗുണ്ടാ ഉൽപ്പന്നങ്ങൾ വിൽക്കുന്നു. ഇത് ഇന്ത്യയുടെ ഏറ്റവും പുതിയ ഓൺലൈൻ റാഡിക്കലൈസേഷൻ്റെ ഒരു ഉദാഹരണം മാത്രമാണ്’.
യുവാക്കൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയാൻ പോലീസും എൻഐഎയും പാടുപെടുന്ന ഈ സമയത്ത്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരടക്കം ഗുണ്ടാ ഉള്ളടക്കം പ്രമോട്ട് ചെയ്തും ഗുണ്ടാസംഘങ്ങളെ മഹത്വവൽക്കരിച്ചും പെട്ടെന്ന് പണം സമ്പാദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
People are literally selling gangster merchandise on platforms like @Meesho_Official and Teeshopper. This is just one example of India’s latest online radicalisation.
Thread
1/n pic.twitter.com/vzjXM360q3
— Alishan Jafri (@alishan_jafri) November 4, 2024
ജാഫ്രി പങ്കിട്ട സ്ക്രീൻഷോട്ടിൽ ലോറൻസ് ബിഷ്ണോയിയുടെ ചിത്രമുള്ള വെളുത്ത ടി-ഷർട്ടുകൾ ആണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. കൂടാതെ അവയിൽ ചിലതിൽ ‘ഗ്യാങ്സ്റ്റർ’, ‘റിയൽ ഹീറോ’ എന്നിങ്ങനെയൊക്കെ പ്രിൻറ് ചെയ്തിട്ടും ഉണ്ട്. 168 രൂപയാണ് ടി- ഷർട്ടുകളുടെ വിലയായി ചേർത്തിരിക്കുന്നത്.
ഫ്ലിപ്കാർട്ടിലും സമാനമായ രീതിയിൽ ടി ഷർട്ടുകൾ വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ’64 ശതമാനം വിലക്കിഴിവിന് ശേഷം 249 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിലെ ടി ഷർട്ടുകൾ വിൽക്കുന്നത്. ഓറഞ്ച് ടി-ഷർട്ടും കറുത്ത ഹൂഡിയും ധരിച്ച ലോറൻസ് ബിഷ്ണോയിയുടെ ചിത്രമുള്ള ടി ഷർട്ടുകളാണ് വില്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.
സല്മാന് എല്ലാമായ നേതാവും തീര്‍ന്നു, 31 കാരന് ഗ്യാങ്സ്റ്ററിന്റെ പകയില്‍.!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]