
ജയം രവി നായകനായി വന്ന ചിത്രമാണ് ബ്രദര്‍. അമരനടക്കം ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ ബ്രദര്‍ സിനിമയ്ക്ക് നിരാശപ്പെടുത്തുന്ന പ്രകടനമേ നടത്താനാകുന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. ജയം രവി ചിത്രത്തിന്റെ ആഗോള കളക്ഷൻ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നില്ലെന്നാണ് വിലയിരുത്തല്‍. ജയം രവിയുടെ ബ്രദറിന് 16 കോടി മാത്രമാണ് നേടാനായിരിക്കുന്നതെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്..
എം രാജേഷായിരുന്നു ബ്രദര്‍ സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. സംവിധായകൻ എം രാജേഷ് കോമഡി സിനിമകള്‍ക്ക് പേരെടുത്തയാളാണെന്ന് ജയം രവി ചൂണ്ടിക്കാട്ടിയിരുന്നു. ചിരിക്ക് പ്രാധാന്യമുള്ള ഒരു തമിഴ് ചിത്രമായിരുന്നു ബ്രദര്‍ എന്നായിരുന്നു അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്. കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്കുന്ന ചിത്രങ്ങളാണ് രാജേഷിന്റേതെന്നും ജയം രവി വ്യക്തമാക്കിയിരുന്നു. ഇത് തീര്‍ത്തും വാണിജ്യ സിനിമയാണെന്നും പറഞ്ഞിരുന്നു ജയം രവി. പ്രിയങ്ക മോഹനാണ് നായികയായി എത്തിയത്. ജയം രവി നായകനായി വന്ന ചിത്രത്തില്‍ ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഛായാഗ്രാഹണം വേകാനന്ദ് സന്തോഷും സംഗീതം ഹാരിസ് ജയരാജുമാണ്.
ജയം രവി നായകനായി എത്തിയ ചിത്രം സൈറണും വലിയ വിജയം നേടാനായിരുന്നില്ല. മലയാളി നടി അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ ജയം രവിയുടെ ജോഡിയായി എത്തിയത്. കീര്‍ത്തി സുരേഷ് ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു എന്ന പ്രത്യേകതയും സൈറണുണ്ട്. സൈറണ്‍ നിരാശപ്പെടുത്തുന്ന കളക്ഷനേ ലഭിച്ചുള്ളൂ.
സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. തിരക്കഥയും ആന്റണി ഭാഗ്യരാജാണ് എഴുതിയിരിക്കുന്നത്. ശെല്വകുമാര് എസ് കെയുടേതാണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]