
സോഷ്യൽ മീഡിയ സജീവമായതോടു കൂടി എവിടെയും വീഡിയോ ഷൂട്ട് ചെയ്യുന്ന അവസ്ഥയാണ്. പൊതുസ്ഥലങ്ങളെന്നോ ട്രെയിനെന്നോ ബസെന്നോ ഒന്നും തന്നെയില്ല.
എല്ലായിടത്തും ആളുകളുടെ ക്യാമറക്കണ്ണുകൾ ഉണ്ടാവും എന്ന് അർത്ഥം. അതുപോലെ ട്രെയിനുകളിൽ വച്ച് വീഡിയോ ഷൂട്ട് ചെയ്യുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്.
അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്, unreal crew എന്ന യൂസറാണ്. മുംബൈ ലോക്കൽ ട്രെയിനിൽ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
ഒരു യുവാവും രണ്ട് കൂട്ടുകാരും ചേർന്ന് നടത്തുന്ന പ്രകടനമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരു ഡാൻസ് മൂവായിട്ടാണ് യുവാവ് ഇത് ചെയ്യുന്നത്.
എന്തായാലും, വീഡിയോ ഇവർ പ്രതീക്ഷിച്ചതുപോലെ തന്നെ വൈറലായി മാറുകയും ചെയ്തു. വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് യുവാവ് ക്യാമറ നോക്കി ‘യോ യോ’ ആംഗ്യം കാണിക്കുന്നതാണ്. പിന്നീട് യാത്രക്കാർക്ക് പിടിക്കാനായി മുകളിൽ വച്ചിരിക്കുന്ന രണ്ട് വളയങ്ങളിലായി പിടിക്കുന്നതും കാണാം.
ഇരുവശത്ത് നിന്നും രണ്ട് കൂട്ടുകാരും ഇയാളുടെ ഓരോ കാലുകളായി പിടിക്കുന്നതും യുവാവ് തിരിയുന്നതും എല്ലാം വീഡിയോയിൽ കാണാം. View this post on Instagram A post shared by Unreal Crew 🇮🇳 (@unreal.crew) സപ്തംബറിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതെങ്കിലും ഇപ്പോഴും വ്യാപകമായി പ്രചരിക്കുകയാണ്. 29 മില്ല്യൺ ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ ചോദിച്ചിരിക്കുന്നത്, ‘ഈ ലോകത്ത് സമാധാനമായി ഇരിക്കാൻ പറ്റിയ ഏതെങ്കിലും സ്ഥലം അവശേഷിക്കുന്നുണ്ടോ, എല്ലായിടത്തും ഇപ്പോൾ റീലുകളെടുക്കുകയാണ്’ എന്നാണ്.
‘മുംബൈ ലോക്കൽ ട്രെയിനിൽ എല്ലാം കണ്ടിട്ടുണ്ട്, എന്നാൽ ഇങ്ങനെയൊന്ന് ആദ്യമായിട്ടാണ്’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഈ തായ്ലൻഡുകാരുടെ ഒരു ബുദ്ധി; ബോസിനെ, മുൻകാമുകനെ കാമുകിയെ ഒക്കെ ‘ഇടിച്ചു ശരിയാക്കാം’, വെറൈറ്റി ഐഡിയ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]