കണ്ണൂർ: കെ മുരളീധരനെതിരെ കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. കെ മുരളീധരൻ ഇതുവരെ പാലക്കാട് പ്രചാരണത്തിനിറങ്ങാതെ നിന്നത് ശരിയായില്ലെന്ന് മുല്ലപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാലക്കാട് പ്രചാരണത്തിറങ്ങുന്നത് സംബന്ധിച്ച അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് ശരിയായില്ല. അച്ചടക്കമുള്ള കോൺഗ്രസുകാരന് യോജിച്ചതല്ല ഇത്തരം പ്രവർത്തികൾ. മുരളി അച്ചടക്ക ലംഘനം നടത്തിയോ എന്നു പാർട്ടി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കരുണാകരന്റെ മകൻ ആയതുകൊണ്ട് അച്ചടക്ക ലംഘനത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന കിട്ടുന്നുണ്ടെന്നും പാർട്ടിയിൽ അവഗണിക്കപ്പെടുന്നുവെന്ന മുരളിയുടെ പരാതിക്ക് ഒരു അടിസ്ഥാനവുമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മുരളിയോട് തൃശൂരിലേക്ക് പോകാൻ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ. ആവശ്യപ്പെട്ടിരുന്നെങ്കിൽ പെട്ടിരുന്നെങ്കിൽ വടകര സേഫ് ആണെന്ന് പറഞ്ഞാൽ പോരെയെന്നും രാഷ്ട്രീയത്തിൽ ഇറങ്ങിയത് മുതൽ നിയമസഭയിലേക്കും പാർലമെന്റിലേക്ക് മാറിമാറി മത്സരിക്കുന്ന ആളാണ് മുരളീധരൻ.
പ്രതിപക്ഷ നേതാവിന്റെ ശൈലിയെ കുറിച്ച് ആരും തന്നോട് പരാതി പറഞ്ഞിരുന്നില്ല. പറഞ്ഞിരുന്നെങ്കിൽ പ്രതിപക്ഷ നേതാവിനെ അത് അറിയിച്ചേനെ. എത്ര വലിയ നേതാവായാലും മുഖത്തുനോക്കി കാര്യങ്ങൾ പറയണം. ഭയപ്പെട്ടോടി മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ അഭയം തേടുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]