
.news-body p a {width: auto;float: none;} കോഴിക്കോട്: മന്ത്രിമാർ അടക്കമുള്ള പൊതുപ്രവർത്തകർ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ ഒരു പാഠമായി ഉൾക്കൊള്ളണമെന്നും കണ്ടുപഠിക്കണമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് ബിജെപിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റിനീഷ്. റെയിൽവേ മന്ത്രിയായ അശ്വിനി വൈഷ്ണവ് തന്നെ കാണാൻ വന്ന ബിജെപി പ്രവർത്തകരോടെല്ലാം വളരെ മാതൃകാപരമായാണ് പെരുമാറിയത്.
പ്രവർത്തകർക്ക് കേൾക്കാനുള്ളതെല്ലാം കേട്ടും, മറുപടി പറഞ്ഞുമാണ് അദ്ദേഹം യാത്രയായത്. ഏതുപാർട്ടിയിലെ നേതാക്കളും പദവിയിലേക്ക് എത്തുന്നത് സാധാരണ പട്ടിണിപ്പാവങ്ങളായ പ്രവർത്തകർ പണി എടുക്കുന്നതിന്റെ ഫലമാണ്.
ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തത് നേതൃത്വത്തിന്റെ നിർദേശാനുസരണമാണെന്നും റെനീഷ് വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിമാരിൽ പലരും പാർട്ടി പ്രവർത്തകരോട് ഒന്ന് ചിരിക്കുക പോലുമില്ലെന്ന് പറഞ്ഞ് റിനീഷ് ഇന്നലെ ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരുന്നു .പാർട്ടി പ്രവർത്തകർക്ക് വേണ്ടി ഒന്നും ചെയ്തില്ലെങ്കിലും അവർക്ക് പറയാനുള്ളത് കേൾക്കാനും തോളിൽ തട്ടി ശ്രമിക്കാമെന്ന് പറയാനുമുള്ള മനസുണ്ടാകട്ടെയെന്നായിരുന്നു റിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഒരുപാട് പേർ ജീവനും ജീവിതവും നൽകിയതിന്റെ ഫലമാണ് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും എന്നുള്ളത് ഇത്തരക്കാർ മനസിലാക്കണം.. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയപ്പോൾ ഉണ്ടായ അനുഭവം നോക്കണം..
അദ്ദേഹം നിവേദനങ്ങളുമായി കാത്തുനിന്നവരെ കാണുകയും അവർക്ക് പറയാനുള്ളത് വ്യക്തമായി കേൾക്കുകയും ചെയ്തു. കേരളത്തിൽ നിന്ന് പാർട്ടിയുടെ പേരിൽ മന്ത്രി പദത്തിലെത്തിയ പലരിൽ നിന്നും ലഭിക്കാത്ത വ്യത്യസ്തമായ അനുഭവം.
പൊതുജനങ്ങളുടെ വിഷയങ്ങളിൽ എന്ന പോലെ ഈ പാർട്ടിയെ വളർത്തുന്നതിന് രാവും പകലും കഠിനാദ്ധ്വാനം ചെയ്യുന്ന പ്രവർത്തകരോട് ഒന്ന് ചിരിക്കുകപോലും ചെയ്യാത്ത പലരേയും കാണാമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]