
.news-body p a {width: auto;float: none;}
ബോളിവുഡ് താരം സണ്ണി ലിയോണി വീണ്ടും വിവാഹിതയായി. ഭർത്താവ് ഡാനിയേൽ വെബ്ബറിനെ തന്നെയാണ് താരം വീണ്ടും വിവാഹം ചെയ്തത്. 13 വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഇത്തവണ മൂന്ന് മക്കൾക്കൊപ്പം മാലദ്വീപിലാണ് ഇരുവരും വിവാഹച്ചടങ്ങുകൾ നടത്തിയത്.
തൂവെള്ള നിറത്തിലെ വിവാഹവസ്ത്രങ്ങളാണ് സണ്ണിയും ഡാനിയേലും അണിഞ്ഞിരുന്നത്. മക്കളായ നിഷ, നോവ, ആഷർ എന്നിവരും വെള്ളവസ്ത്രങ്ങളിൽ തന്നെയാണ് കാണുന്നത്. വധുവായി അതിസുന്ദരിയായ അണിഞ്ഞൊരുങ്ങിയ ചിത്രങ്ങൾ സണ്ണി തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
‘ദൈവത്തിന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മുന്നിലായിരുന്നു നമ്മൾ ആദ്യം വിവാഹം കഴിച്ചത്. ഇത്തവണ നമ്മൾ അഞ്ചുപേരും മാത്രമാണ് ഉള്ളത്. ഒപ്പം കൂടുതൽ സ്നേഹവും സമയവും. എന്റെ എല്ലാക്കാലവും എന്റെ പ്രണയമായിരിക്കും’- എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് സണ്ണി ലിയോണി കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2011ലായിരുന്നു സണ്ണിയുടെയും ഡാനിയേലിന്റെയും വിവാഹം. പരമ്പരാഗത ഇന്ത്യൻ രീതിയിലായിരുന്നു അന്ന് ചടങ്ങുകൾ നടന്നത്. കുറച്ചുവർഷങ്ങൾക്കുശേഷം മകളായ നിഷയെ ദത്തെടുത്തു. 2018ലാണ് വാടകഗർഭത്തിലൂടെ നോവ, ആഷർ എന്നീ രണ്ട് മക്കളെ ലഭിക്കുന്നത്.
ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 5ലൂടെയാണ് ഇന്ത്യൻ സിനിമയിലേയ്ക്ക് സണ്ണി ലിയോണി ചുവടുവച്ചത്. ജിസം 2, ഹേറ്റ് സ്റ്റോറി 2, രാഗിണി എംഎംഎസ് 2 , ഏക് പഹേലി ലീല തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ സണ്ണി നായികയായി. ‘സ്പളിറ്റ്സ് വില്ല’ എന്ന ടിവി റിയാലിറ്റി ഷോയിലെ അവതാരകയായും തിളങ്ങി. സണ്ണി ലിയോണി അഭിനയിച്ച ‘കെന്നഡി’ എന്ന സിനിമ കഴിഞ്ഞ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.