ദില്ലി: ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് റിസർവ് ബാങ്ക്. നിലവിലെ ഡെപ്യൂട്ടി ഗവർണർ മൈക്കിൾ പാത്ര സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജനുവരിയിലാണ് നിലവിലെ ഗവർണറുടെ കാലാവധി അവസാനിക്കുക. മൂന്ന് വർഷത്തേക്കാണ് ഗവർണറുടെ നിയമനം. പുനർനിയമനത്തിന് അർഹതയുണ്ടാകും.
മാനദണ്ഡപ്രകാരമുള്ള മേഖലകളിൽ 25 വർഷത്തെ സേവന പരിചയമാണ് പ്രധാന യോഗ്യത. 2.25 ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം. പ്രായപരിധി-60 വയസ്സ്. ഈ മാസം 30നകം അപേക്ഷിക്കണമെന്നും ആർബിഐ അറിയിച്ചു. നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണ് ആര്‍ബിഐക്കുണ്ടാകുക. ഇതില്‍ രണ്ട് പേര് ആര്‍ബിഐയില്‍ നിന്നുതന്നെ സ്ഥാനക്കയറ്റം നേടി വരുന്നവരാണ്. സാമ്പത്തിക വിദഗ്ധരെയോ ബാങ്കര്മാരെയോ മറ്റ് രണ്ട് ഒഴിവിലേക്ക് പരിഗണിക്കും. വെബ്സൈറ്റ്-rbi.org.in
Asianet News Live
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]