
ദില്ലി: ഇന്റര്‍നെറ്റ് സബ്സ്ക്രൈബര്‍മാരുടെ എണ്ണത്തില്‍ ചരിത്രമെഴുതി ഇന്ത്യ. രാജ്യത്തെ ഇന്റര്‍നെറ്റ് സബ്സ്ക്രൈബര്‍മാരുടെ എണ്ണം 96 കോടി കടന്നു. അമേരിക്ക, ജപ്പാന്, റഷ്യ എന്നീ രാജ്യങ്ങളുടെ ആകെ ജനസംഖ്യയേക്കാള്‍ ഉയര്‍ന്ന സംഖ്യയാണിത്. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് വയര്‍ലെസ് കണക്ഷനെയാണ്. ഇന്റര്‍നെറ്റ് സബ്സ്ക്രൈബര്‍മാരുടെ എണ്ണത്തില്‍ ഇന്ത്യ പുത്തന്‍ നാഴികക്കല്ലിലെത്തിയ സന്തോഷം ടെലികോം മന്ത്രാലയം ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.
ഏപ്രില്‍-മെയ് ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 95.44 കോടിയില്‍ നിന്ന് 96.96 കോടിയിലേക്ക് ഉയര്‍ന്നു. ഇന്റര്‍നെറ്റ് യൂസര്‍മാരുടെ എണ്ണത്തില്‍ 1.59 ശതമാനത്തിന്റെ വര്‍ധനവാണ് ഇക്കാലത്തുണ്ടായത്. ആകെയുള്ള 96.96 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 4.2 കോടിയാളുകള്‍ വയേര്‍ഡ് കണക്ഷനെയും 92 കോടി പേര് വയര്‍ലെസ് ഇന്റര്‍നെറ്റിനെയും ആശ്രയിക്കുന്നു എന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Milestone Alert ‼️ pic.twitter.com/KxSZmcF9ha
— DoT India (@DoT_India) November 4, 2024
ലോക ജനസംഖ്യയില്‍ മുന്നില്‍ നില്ക്കുന്ന ഇന്ത്യ ഇന്റര്‍നെറ്റ് കണക്ഷന് രംഗത്തും കുതിക്കുന്നതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. പൊതുമേഖല കമ്പനികളും സ്വകാര്യ സംരംഭകരും ചേര്‍ന്നാണ് രാജ്യത്തെ ഇന്റര്‍നെറ്റ് വിപ്ലവത്തെ മുന്നോട്ടുനയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]