
ചെന്നൈ: ശിവകാർത്തികേയനും സായ് പല്ലവിയും ചേർന്ന് രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ തമിഴ്നാട്ടിലെ ബോക്സ് ഓഫീസിൽ സ്വപ്നതുല്യമായ റണ്ണിംഗാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ ദിനം മുതല്‍ ചിത്രം മികച്ച കളക്ഷനുമായി മുന്നേറുകയാണ്.
ആദ്യകാല ട്രെൻഡുകൾ അനുസരിച്ച്, അമരൻ തിങ്കളാഴ്ച 7.50 കോടി മുതൽ 8.50 കോടി രൂപ വരെയാണ് നേടിയത്. 5 ദിവസത്തെ ചിത്രത്തിന്റെ തമിഴ്നാട് മൊത്തം കളക്ഷൻ 73.75 കോടി രൂപയായിരിക്കും. ഈവനിംഗ്, നൈറ്റ് ഷോകൾ എത്രത്തോളം ശക്തമായി നിലകൊള്ളുന്നു എന്നതിനെ ആശ്രയിച്ച് തിങ്കളാഴ്ചത്തെ അവസാനത്തെ ബിസിനസ് 9 കോടി രൂപയിലെത്താം എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.
വരും ആഴ്ചകളിൽ ശക്തമായി ചിത്രം തീയറ്ററില്‍ ഉണ്ടാകും എന്നാണ് സൂചന. നവംബര്‍ 14ന് കങ്കുവയാണ് അമരന് ഭീഷണിയാകുന്ന ഏക റിലീസ്. അതിനാല്‍ തന്നെ തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് 100 കോടി ക്ലബ്ബിൽ ഇടം പിടിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. വാരാന്ത്യത്തിലുടനീളം 85 ശതമാനം മുതൽ 90 ശതമാനം വരെ ഉയർന്ന അമരന്റെ ഒക്യുപെന്‍സി തിങ്കളാഴ്ച കുറഞ്ഞെങ്കിലും ചിത്രം തമിഴ്നാട്ടിൽ ഏകദേശം 125 കോടി രൂപയുടെ ആജീവനാന്ത കളക്ഷന്‍ നേടിയേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.
വിജയ്, അജിത്, രജനികാന്ത്, കമൽഹാസൻ എന്നിവർക്ക് പുറത്ത് തമിഴകത്ത് 100 കോടി തികയ്ക്കുന്ന ഒരേയൊരു നടനായി ശിവകാർത്തികേയൻ ഇതോടെ മാറും. ബിഗ് 4 ലീഗിലേക്ക് അഞ്ചാം അംഗമായി എത്തുക വഴി ഭാവിയിലെ സൂപ്പര്‍താരം പദവി ഉറപ്പിക്കുകയാണ് ഈ നേട്ടം വന്നാല്‍ ശിവകാര്ത്തികേയന്.
100 കോടി ക്ലബ്ബിലെ ഒരേയൊരു അപവാദം പൊന്നിയിൽ സെൽവൻ ഫ്രാഞ്ചൈസിയാണ്. എന്നാല്‍ അതൊരു മള്‍ട്ടിസ്റ്റാര്‍ പടം ആയതിനാല്‍ ഒരു താരത്തിന്റെതായി കാണാന്‍ പറ്റില്ല. ശിവകാർത്തികേയന് ബിഗ് ലീഗിലേക്കുള്ള ഔദ്യോഗിക പ്രവേശനം കൂടിയായി മാറുകയാണ് അമരന്. ബാഹുബലി 2, കെജിഎഫ് 2 എന്നിവയുടെ തമിഴ് ഡബ്ബ് പതിപ്പും ടിഎൻ 100 കോടി നേടി.
അതേ സമയം 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ തമിഴ് ഓപ്പണറായിരിക്കുകയാണ് എസ്.കെ പട്ടാള വേഷത്തില്‍ എത്തിയിരിക്കുന്ന ബയോപിക് ചിത്രം. ശിവകാര്‍ത്തികേയന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗാണ് ചിത്രം നേടിയിരിക്കുന്നത്. ദീപാവലി ഓപ്പണിംഗില്‍ ദക്ഷിണേന്ത്യയില്‍ ഈ ചിത്രത്തിന് വെല്ലുവിളി ഉയര്‍ത്തിയ ദുല്‍ഖറിന്റെ ലക്കി ഭാസ്കറിനെക്കാള്‍ ആദ്യദിന കളക്ഷനില്‍ ബഹുദൂരം മുന്നിലാണ് അമരന് എന്ന് പറയാം.
കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആര്‍മി ഓഫീസറായ ‘മുകുന്ദ്’ ആയാണ് ശിവകാര്ത്തികേയന് എത്തുന്നത്. രജ് കുമാര്‍ പെരിയസാമിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ജിവി പ്രകാശ്കുമാറാണ് സംഗീത സംവിധാനം.
‘കോളിവുഡിനെ ഞെട്ടിച്ച് ശിവകാർത്തികേയൻ, കരിയര്‍ ബെസ്റ്റ്’: അമരന് ആദ്യ ദിന കളക്ഷന്‍ പുറത്ത്
വേട്ടയ്യനെ വീഴ്ത്തി, ഞായറാഴ്ച അമരന്റെ ടിക്കറ്റ് വില്പന ഞെട്ടിക്കുന്നത്, മുന്നില്‍ ആ ചിത്രം മാത്രം
asianet news live
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]