![](https://newskerala.net/wp-content/uploads/2024/11/manohar-lal-khattar_1200x630xt-1024x538.jpg)
തിരുവനന്തപുരം: ഉത്സവങ്ങൾ ആഘോഷിക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണമെന്ന് ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാൽ ഘട്ടർ. സ്വച്ഛ് ദിവാലി, ശുഭ് ദിവാലി ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണാഘോഷത്തെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണം. ഹരിതചട്ടങ്ങൾ പാലിച്ചും പാരമ്പര്യം ചോർന്നുപോകാതെയുമാണ് കേരളം ഓണം ആഘോഷിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ശുചിത്വ മിഷൻ നടത്തിയ പ്രവർത്തനങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.
പൂക്കളെ ഉപേക്ഷിച്ച് പ്ലാസ്റ്റിക് പൂക്കളം തേടിപ്പോകുന്നവരെ ഹരിതചട്ടം പാലിക്കുന്നതിനായി ഒരുക്കിയെടുത്തത് ശ്രമകരമായ ജോലിയായിരുന്നെന്നും ജനം അത് മനസിലാക്കി പ്രവർത്തിച്ചെന്നും ശുചിത്വമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ യു.വി ജോസ് പ്രതികരിച്ചു. സ്വച്ഛതാ ഹി സേവാ 2024 ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമിഷൻ വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തുടനീളം നടപ്പിലാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നതിനുമുള്ള പോസ്റ്ററുകളും വീഡിയോകളും പങ്കുവെച്ചു. എൻഫോഴ്സ്മെന്റ് സ്ക്വാഡ് 14 ജില്ലകളിലും പരിശോധന നടത്തി. നിരന്തര പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് മാലിന്യമുക്ത ഓണാഘോഷം നടത്താനായതെന്നും യു വി ജോസ് പറഞ്ഞു.
ഭക്ഷണം വാങ്ങാൻ ഇറങ്ങി, ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം; കണ്ണൂരിൽ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്
പുറമെ നോക്കിയാൽ കോൺഫ്ലേക്സ്, അകത്ത് അതാ മറ്റൊരു പായ്ക്കറ്റ്; ഫ്രം ബാങ്കോക്, എത്തിച്ചത് ഹൈഡ്രോപോണിക് കഞ്ചാവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]