
മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ നായികയാണ് ജോമോള്‍. നര്‍ത്തകിയുമായ നടി ജോമോള്‍ക്ക് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ പ്രകടനത്തിന് ലഭിച്ചിരുന്നു.
സിനിമയില്‍ ജോമോള്‍ നിലവില്‍ സജീവമല്ല. എന്നാല്‍ നടി ജോമോള്‍ തിരിച്ചു വരവിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
ജയ് ഗണേഷ് എന്ന പുതിയ ചിത്രത്തിലാണ് ജോമോള്‍ വക്കീല്‍ വേഷത്തില്‍ എത്തുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാര്‍ നായികയായി വേഷിടുമ്പോള് രഞ്ജിത് ശങ്കറാണ് സംവിധാനം.
ഛായാഗ്രാഹണം ചന്ദു സെല്‍വരാജാണ്. ജയ് ഗണേഷ് ഉണ്ണി മുകുന്ദൻ ഫിലിസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
View this post on Instagram A post shared by @actorjomol ഗന്ധർവ്വ ജൂനിയര്‍ എന്ന ഒരു ചിത്രവും ഉണ്ണി മുകുന്ദൻ നായകനാകുന്നതില്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്. ചിത്രം ഒരുങ്ങുക ഏകദേശം 40 കോടി ബജറ്റില്‍ ആയിരിക്കും എന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.
ചിത്രത്തിൽ ഗന്ധർവ്വനായി ഉണ്ണി മുകുന്ദൻ എത്തും. സംവിധാനം വിഷ്ണു അരവിന്ദ് നിര്‍വഹിക്കുമ്പോള്‍ തിരക്കഥ എഴുതുന്നത് പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവര്‍ ചേര്‍ന്നാണ്.
ഒരു ഫാന്റസി കോമഡി ഴോണര്‍ ചിത്രമായിരിക്കും ഗന്ധര്‍വ ജൂനിയര്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘വേൾഡ് ഓഫ് ഗന്ധർവ്വാസ്’ എന്ന വീഡിയോ ഉണ്ണി മുകുന്ദൻ നായകനാകുന്ന ഗന്ധർവ്വ ജൂനിയറിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തുവിട്ടിരുന്നു.
പതിവ് ഗന്ധർവ്വ സങ്കൽപങ്ങളെ പൊളിച്ചെഴുതുന്നതായിരിക്കും ചിത്രമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലും ചര്‍ച്ചയായ വേൾഡ് ഓഫ് ഗന്ധർവ്വാസ്’ വീഡിയോയില്‍ നിന്ന് മനസിലാകുന്നത്. സംഗീതം ജേക്ക്സ് ബിജോയ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
Read More: കേരളത്തില്‍ ഇനി പ്രഭാസിന്റെ വിളയാട്ടമോ?, കളക്ഷൻ റെക്കോര്‍ഡുകള്‍ സലാര്‍ തിരുത്തുമോ, ഫാൻസ് ഷോകള്‍ ഇങ്ങനെ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]