
ശരീരത്തിന് ഏറെ ആവശ്യമായ ധാതുക്കളാണ് അയേണ്‍ അഥവാ ഇരുമ്പും, അതുപോലെ കാത്സ്യവും. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും ഊർജ്ജത്തിനും ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും ഇരുമ്പ് ആവശ്യമാണ്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ചയുണ്ടാകും. കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും ഇരുമ്പ് പ്രധാനമാണ്.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യത്തിന്റെ അഭാവം എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. ശരീരത്തില്‍ ഇരുമ്പും കാത്സ്യവും ലഭിക്കാന്‍ കഴിക്കേണ്ട ഒരു ഡ്രൈഫ്രൂട്ട് ആണ് ഉണക്കമുന്തിരി. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും മറ്റും അടങ്ങിയ ഉണക്കമുന്തിരിയില്‍ അയേൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി ഇവ കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ചയെ തടയാനും സാധിക്കും.
ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പല്ലുകളുടെ ആരോഗ്യത്തിനും ഉണക്ക മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാന്‍ കാത്സ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരിക്കു കഴിയും.
നാരുകൾ ധാരാളം അടങ്ങിയതിനാൽ ഉണക്കമുന്തിരി കഴിക്കുന്നത് ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധത്തെ തടയാനും സഹായിക്കും. പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. ആന്റിഓക്സിഡന്റുകളോടൊപ്പം പൊട്ടാസ്യവും ധാരാളം വിറ്റാമിനുകളും അടങ്ങിയതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിന് വേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കൂടാതെ ഭാരം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ധാരാളം ഉണക്ക മുന്തിരി കഴിക്കാം. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കുതിര്‍ത്ത കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഉയർന്ന കൊളസ്ട്രോൾ കണ്ണിനെയും ചെവിയെയും ബാധിക്കുന്നത് ഇങ്ങനെ; അറിയാം ഈ ലക്ഷണങ്ങള്‍…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]