
റെയിൽവേയിൽ ടിക്കറ്റ് ബുക്ക് ചെയ്യുക എന്നത് വലിയ ടാസ്ക്കാണ്. പ്രത്യേകിച്ചും തത്കാൽ ടിക്കറ്റുകൾ. സമയം നോക്കി ഇരിക്കണം. ഇനി ആ സമയത്ത് ഐആർസിടിസിയിൽ കയറിയാൽ തന്നെയും കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് ടിക്കറ്റ് തീരും. വിവിധ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും ഓരോ സമയമുണ്ട്. നോൺ എസി ടിക്കറ്റുകൾ 11 മണി മുതലാണ് ബുക്ക് ചെയ്യാൻ സാധിക്കുക എങ്കിൽ എസി ടിക്കറ്റുകൾ 10 മണി മുതലാണ് ബുക്ക് ചെയ്യാനാവുക. എന്നാൽ, ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാനുണ്ട് എന്നുള്ളത് ഓഫീസിൽ നിന്നും ലീവെടുക്കാനോ, മീറ്റിംഗിൽ പങ്കെടുക്കാതിരിക്കാനോ ഉള്ള കാരണങ്ങളാകുമോ? അങ്ങനെയും ആകും എന്നു കാണിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്.
ബംഗളൂരുവിൽ ഹോപ്സ്റ്റാക്ക് എന്ന പേരിൽ ഒരു മാർക്കറ്റിംഗ് കമ്പനി നടത്തുന്ന, 21 -കാരിയായ എഞ്ചിനീയറാണെന്ന് അവകാശപ്പെടുന്ന സ്നേഹ എന്ന യൂസറാണ് പോസ്റ്റ് എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ പറയുന്നത്, ‘ബെസ്റ്റ് പേഴ്സൺ ഫോർ നോട്ട് ബീയിംഗ് അവൈലബിൾ അവാർഡ്’ തന്റെ സഹസ്ഥാപകന് കൊടുക്കണം എന്നാണ്. കാരണം 10 മുതൽ 10.15 വരെ താൻ മീറ്റിംഗിൽ ഉണ്ടാകില്ല എന്നും കാരണം തനിക്ക് ഐആർസിടിസിയിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുണ്ട് എന്നുമാണ് ഇയാള് പറയുന്നത്. ഇതിന്റെ സ്ക്രീൻഷോട്ടും എക്സിൽ പങ്ക് വച്ചിട്ടുണ്ട്.
വളരെ പെട്ടെന്ന് തന്നെ ഈ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു. നിരവധിപ്പേരാണ് ഇതിന് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്. ഒരാൾ പറഞ്ഞത് ലീവ് എടുക്കുക എന്നത് നോർമലായി മാറണം. അസുഖം വരുമ്പോൾ നാത്രമല്ല ഒരാൾ ലീവെടുക്കേണ്ടത് എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Nov 5, 2023, 1:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]