
ഇന്ത്യയില്‍ ഏറ്റവുമധികം പേര് ഇഷ്ടപ്പെടുന്ന പാനീയങ്ങളേതെന്ന് ചോദിച്ചാല്‍ കാപ്പി,ചായ എന്നീ ഉത്തരങ്ങളായിരിക്കും അധികം പേരും പറയുക. ദിവസവും ഒരു കപ്പ് കാപ്പിയോ ചായയോ എങ്കിലും കഴിക്കാത്തവര്‍ കുറവായിരിക്കും. വീട്ടില്‍ തന്നെ തയ്യാറാക്കുന്നത് കഴിക്കുന്നതിന് പുറമെ പുറത്ത് ഹോട്ടലുകളില്‍ നിന്നും ചെറിയ ചായക്കടകളില്‍ നിന്നും വഴിയോരക്കടകളില്‍ നിന്നുമെല്ലാം ചായയും കാപ്പിയും പതിവായി കഴിക്കുന്നവരും ഏറെയാണ്. ചായയിലും കാപ്പിയിലും ‘വറൈറ്റി’കള്‍ പരീക്ഷിക്കുന്നവരും കുറവല്ല.
ഇത്തരത്തിലുള്ള സ്പെഷ്യല്‍ കാപ്പി- ചായ കടകളും ഇന്ന് ഏറെയാണ്. ഇപ്പോഴിതാ സമാനമായ രീതിയില്‍ വ്യത്യസ്തമായൊരു കാപ്പിയുണ്ടാക്കുന്ന തെരുവുകച്ചവടക്കാരന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. പലയിടത്തുമായി സൈക്കിളില്‍ കാപ്പി കൊണ്ടുനടന്ന് വില്ക്കുന്നൊരു കച്ചവടക്കാരൻ ആണിത്.
ഒരു കുക്കറുപയോഗിച്ച് കാപ്പി ബ്ര്യൂ ചെയ്താണ് ഇദ്ദേഹം തയ്യാറാക്കുന്നത്. കുക്കറിനുള്ളില്‍ നിന്ന് വരുന്ന ആവിയെ ഒരു പൈപ്പിലൂടെ പുറത്തെത്തിച്ച് പാലും കാപ്പിപ്പൊടിയും പഞ്ചസാരയുമെല്ലാം ചേര്‍ത്ത മിശ്രിതത്തിലേക്ക് കണക്ട് ചെയ്ത് വയ്ക്കുകയാണ്. പൈപ്പിലൂടെ വരുന്ന ആവിയിലാണ് ബ്ര്യൂവിംഗ്.
എന്തായാലും വ്യത്യസ്തമായ കുക്കര്‍ കാപ്പി തയ്യാറാക്കുന്നത് കാണാൻ തന്നെ വളരെ കൗതുകം തോന്നുന്നുവെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്റ് ചെയ്യുന്നത്. നിരവധി പേരാണ് കച്ചവടക്കാരന്റെ ബുദ്ധിക്ക് കയ്യടിക്കുന്നതും.
എന്നാല്‍ ഇങ്ങനെ കുക്കറുപയോഗിച്ച് കാപ്പിയുണ്ടാക്കുന്ന പതിവ് പലയിടങ്ങളിലും നേരത്തെ തന്നെ ഉള്ളതാണെന്ന് പലരും കമന്റിലൂടെ അനുഭവം പങ്കിടുന്നുമുണ്ട്. വളരെ മുമ്പ് തന്നെ വീടുകളില്‍ ഇങ്ങനെ കാപ്പി തയ്യാറാക്കുന്നവരുണ്ടെന്നാണ് ഇവരുടെ കമന്റുകള്‍ നല്കുന്ന സൂചന. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ, വൈറലായ കുക്കര്‍ കാപ്പി വീഡിയോ നിങ്ങളും ഒന്ന് കണ്ടുനോക്കൂ… View this post on Instagram A post shared by Sukrit jain (@thegreatindianfoodie) :- കൊടുങ്കാറ്റില്‍ ആടിയുലയുന്ന ബോട്ടിനുള്ളില്‍ ‘കുക്കിംഗ്’; വീഡിയോ അതിശയമാകുന്നു… ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- youtubevideo …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]