
ആശുപത്രിയിൽ പ്രവേശിക്കുന്ന ഓരോ വാഹനങ്ങളുടെയും വിവരങ്ങൾ ഇനിമുതൽ ശേഖരിക്കും ; എത്ര സമയം പാർക്ക് ചെയ്യുന്നുണ്ട് എവിടെ പാർക്ക് ചെയ്യുന്നു, എപ്പോൾ പുറത്ത് പോകുന്നു; കോട്ടയം മെഡിക്കൽ കോളജിൽ ബുധനാഴ്ച മുതൽ പുതിയ പാർക്കിങ് സംവിധാനം സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ബുധനാഴ്ച മുതൽ പുതിയ പാർക്കിങ് സംവിധാനം നിലവിൽ വരും. ആശുപത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം.
4 ചക്ര വാഹനങ്ങൾ ഗൈനക്കോളജിക്ക് സമീപമുള്ള പാർക്കിങ് ഏരിയയിലും ഇരു ചക്രവാഹനങ്ങൾ കാർഡിയോളജി ബ്ലോക്ക് മുൻവശത്തുള്ള ഭാഗത്തുമാണ് പാർക്ക് ചെയ്യേണ്ടത്. ആശുപത്രിയിൽ പ്രവേശിക്കുന്ന ഓരോ വാഹനങ്ങളുടെയും വിവരങ്ങൾ ഇനിമുതൽ ശേഖരിക്കും.
ആശുപത്രി വളപ്പിൽ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതു വഴിയാണ് വിവരശേഖരണം നടത്തുന്നത്.
എത്ര സമയം പാർക്ക് ചെയ്യുന്നുണ്ട് എവിടെ പാർക്ക് ചെയ്യുന്നു. എപ്പോൾ പുറത്ത് പോകുന്നു തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗിയുമായി ആശുപത്രിയിലേക്ക് എത്തുന്ന വാഹനങ്ങൾ രോഗിയെ ഇറക്കിയ ശേഷം പാർക്കിങ് ഏരിയയിലേക്ക് പോകണം. പ്രവേശന കവാടത്തിലൂടെ അകത്തേയ്ക്കു പ്രവേശിക്കുന്ന വാഹനങ്ങൾ പുറത്തേയ്ക്കുള്ള കവാടത്തിലൂടെ മാത്രം പുറത്തിറങ്ങണം.
മുൻപ് പ്രവേശന കവാടത്തിലായിരുന്നു പാർക്കിൽ ഫീസ് പിരിച്ചിരുന്നത്. ഇനി മുതൽ പുറത്തേക്കുള്ള കവാടത്തിൽ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന കൗണ്ടറിലാകും പാർക്കിങ് ഫീസ് ടാക്കുക.
നിലവിലുള്ള ഫീസ് തുടരും. ആശുപത്രിയിലെത്തുന്ന വാഹനങ്ങൾ അര മണിക്കൂറിനുള്ളിൽ പുറത്തിറങ്ങുകയാണെങ്കിൽ ഫീസ് ഈടാക്കുകയില്ല.
സാമൂഹിക വിരുദ്ധരും കുറ്റവാളികളും ആശുപത്രി വളപ്പിൽ തമ്പടിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. മുൻപ് ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിയെടുക്കാനുള്ള ശ്രമം നടന്നിരുന്നു.
മോഷണങ്ങളും പെരുകുന്നുവെന്ന് പരാതി ഉയർന്നിട്ടുണ്ട്. അനധികൃത പാർക്കിങ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യം നിലവിലുണ്ട്.
ഇതിനെല്ലാം പരിഹാരം കാണാനെന്ന ഉദ്ദേശത്തോടെയാണ് സിസിടിവി നിരീക്ഷണവും പുതിയ പാർക്കിങ് സംവിധാനവും നിലവിൽ വരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]