
ബംഗളൂരു: ഏകദിന ലോകകപ്പിലെ മൂന്നാം സെഞ്ചുറിയാണ് ന്യൂസിലന്‍ഡ് താരം രചിന് രവീന്ദ്ര ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്ഥാനെതിരെ 94 പന്തില്‍ 108 റണ്‍സാണ് രവീന്ദ്ര നേടിയത്. ഇതില്‍ ഒരു സിക്സും 15 ഫോറുമുണ്ടായിരുന്നു. സെഞ്ചുറി നേടത്തോടെ ചില നേട്ടങ്ങളും രവീന്ദ്ര സ്വന്തം പേരിലാക്കി. അരങ്ങേറ്റ ലോകകപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായിരിക്കുകയാണ് രവീന്ദ്ര. ഒരു ലോകകപ്പില്‍ ന്യൂസിലന്‍ഡിന് വേണ്ടി കൂടുതല്‍ സെഞ്ചുറി നേടുന്ന താരമും രവീന്ദ്ര തന്നെ. ആറ് കിവീസ് താരങ്ങള്‍ക്ക് രണ്ട് സെഞ്ചുറികള്‍ വീതമുണ്ട്.
25 വയസ് പൂര്‍ത്തിയാവുന്നതിന് മുമ്പ് ഏറ്റവും കുടുതല്‍ സെഞ്ചുറികള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡും രവീന്ദ്രയുടെ അക്കൗണ്ടിലായി. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ുല്ക്കറെയാണ് രവീന്ദ്ര മറികടന്നത്. സച്ചിന് രണ്ട് സെഞ്ചുറികളാണ് ഉണ്ടായിരുന്നത്. അതേസമയം, പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സാണ് അടിച്ചെടുത്തത്. രവീന്ദ്രയ്ക്കൊപ്പം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് (95) മികച്ച പ്രകടനം പുറത്തെടുത്തു. പാകിസ്ഥാനായി മുഹമ്മദ് വസീം മൂന്ന് വിക്കറ്റെടുത്തു. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
ഭേദപ്പെട്ട തുടക്കമായിരുന്നു ന്യൂസിലന്‍ഡിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെ (38) രവീന്ദ്ര സഖ്യം 68 റണ്‍സ് അടിച്ചെടുത്തിരുന്നു. കോണ്‍വെയെ പുറത്താക്കി ഹസന് അലി പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്കി. മൂന്നാമതെത്തിയത് പരിക്ക് മാറി തിരിച്ചെത്തിയ വില്യംസണ്. രവീന്ദ്രയ്ക്കൊപ്പം ചേര്‍ന്ന് മനോഹരമായി ടീമിനെ മുന്നോട്ട് നയിക്കാന്‍ നായകനായി. ഇരുവരും 180 റണ്‍സാണ് കൂട്ടിചേര്‍ത്തത്. കിവീസ് ഇന്നിംഗ്സിന്റെ നട്ടെല്ലാം ഈ ഇന്നിംഗ്സായിരുന്നു. സെഞ്ചറിക്ക് അഞ്ച് റണ്‍സ് അകലെ വില്യംസണ് വീണു. ഇഫ്തിഖര്‍ അഹമ്മദിനെ സിക്സടിക്കാനുള്ള ശ്രമത്തില്‍ ലോംഗ് ഓഫില്‍ ഫഖര്‍ സമാന് ക്യാച്ച്. 79 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും 10 ഫോറും നേടിയിരുന്നു. അധികം വൈകാതെ രവീന്ദ്രയും മടങ്ങി.
തുടര്‍ന്നെത്തിയ എല്ലാവരും അവരുടേതായ സംഭാവന നല്കി. ഡാരില്‍ മിച്ചല്‍ (18 പന്തില്‍ 29), മാര്‍ക് ചാപ്മാന് (27 പന്തില്‍ 39), ഗ്ലെന്‍ ഫിലിപ് (25 പന്തില്‍ 41) സ്കോര്‍ 400 കടത്തി. മിച്ചല്‍ സാന്റ്നര്‍ (17 പന്തില്‍ പുറത്താവാതെ 26), ടോം ലാഥം (2) പുറത്താവാതെ നിന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]