
ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം ഇതാ….! ബറോസിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍ കൊച്ചി: ഒടുവില്‍ ആരാധകര്‍ കാതതിരുന്ന ആ പ്രഖ്യാപനം എത്തി.
മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിൻ്റെ വമ്പൻ അപ്ഡേറ്റ് പുറത്തുവന്നു. ബറോസിന്റെ റിലീസ് തീയതിയാണ് പ്രഖ്യാപിച്ചത്, 2024 മാര്‍ച്ച് 28ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
ത്രീഡി പോസ്റ്റര്‍ സഹിതമാണ് റിലീസ് തീയതി പുറത്തുവിട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിത്രത്തിന്റെ ഒരു പ്രധാന അപ്ഡേറ്റ് ഇന്ന് വൈകിട്ട് എത്തുമെന്ന് മോഹൻലാല്‍ ഇന്നലെ അറിയിച്ചിരുന്നു.
മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ബറോസ് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24നായിരുന്നു.
ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹൻലാല്‍ ആണ്. ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് ബറോസ് നിര്‍മ്മിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ, ജിത്തു ജോസഫിന്റെ നേര് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന മോഹൻലാല്‍ റിലീസായിരിക്കും ബറോസ്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]