

ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമം ; തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടത്തിന്റെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി
സ്വന്തം ലേഖിക
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മാണം ആരംഭിച്ചു. നബാര്‍ഡില്‍ നിന്ന് 8.5 കോടിയും ആരോഗ്യ വകുപ്പില്‍ നിന്നുളള 1.5 കോടിയുമുള്‍പ്പെടെ 10 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ലേ-ഔട്ട് മാര്‍ക്കിംഗ് കെ. ബാബു എം.എല്‍.എ നിര്‍വഹിച്ചു. വൈദ്യുതീകരണത്തിനായി 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 852 ചതു. മീറ്റര്‍ ഗ്രൗണ്ട് ഫ്ലോറും 24 ചതു. മീറ്ററില്‍ സ്റ്റെയര്‍ മുറിയും നിര്‍മ്മിക്കും. ഒന്നാം നില കെട്ടിടം നിര്‍മ്മിക്കുന്നതിന് അടുത്ത വര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍ നിന്ന് 3.05 കോടി രൂപ അനുവദിക്കുമെന്ന് കെ. ബാബു എം.എല്‍.എ പറഞ്ഞു.
ചടങ്ങില്‍ തൃപ്പൂണിത്തുറ നരസഭാ ചെയര്‍പേഴ്സണ്‍ രമ സന്തോഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാൻ സി.എ. ബെന്നി, ആശുപത്രി സൂപ്രണ്ട് ഡോ.സി. സുമ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്ലാൻ പ്രകാരം റിസപ്ഷൻ, റിക്കാഡ് മുറി, ഫാര്‍മസി, വെയ്റ്റിംഗ് ഏരിയ, എക്സ്റേ, നെബുലൈസേഷൻ, ഇഞ്ചക്ഷൻ മുറി, എ.എച്ച്.യു, പ്ലാസ്റ്റര്‍ മുറി, അള്‍ട്രാസൗണ്ട് സ്കാനിംഗ്, എൻ.സി.ഡി, ഓര്ത്തോപീഡിയാട്രിക്, ജനറല്‍ ഫിസിഷ്യൻ, സ്റ്റെയര്‍ മുറി, ലിഫ്റ്റ്, ഭിന്നശേഷിക്കാര്‍ക്കുള്ള ടോയ്ലെറ്റ് എന്നിവയാണ് കെട്ടിടത്തില്‍ ഉണ്ടാവുക. ഇങ്ങനെയൊക്കെയാണ് സൗകര്യങ്ങൾ ഏർപ്പെടുത്താൻ പോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group