

കോട്ടയം കുറവിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ്സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമം; ചെങ്ങന്നൂർ സ്വദേശി അറസ്റ്റിൽ
കുറവിലങ്ങാട്: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ ചെങ്ങന്നൂർ പുലിയൂർ ഭാഗത്ത് പഴംമ്പള്ളിൽ മേലേത്തിൽ വീട്ടിൽ വിനോദ്കുമാർ വിജയൻ (32) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ്സിൽ വെച്ച് യാത്ര ചെയ്യുന്ന സമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ കുറവിലങ്ങാട് ഭാഗത്ത് വച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടി ബഹളം വയ്ക്കുകയും തുടർന്ന് അതിജീവിതയുടെ പരാതിയിൽ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കുറവിലങ്ങാട് സ്റ്റേഷൻ എസ്.ഐ വിദ്യാ വി.യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]