

യൂത്ത് ഫ്രണ്ട് എം സംസ്ഥാന അധ്യക്ഷനായി സിറിയക് ചാഴികാടൻ തെരെഞ്ഞെടുക്കപ്പെട്ടു; ബാബു ചാഴികാടനു ശേഷം ചാഴികാടൻ കുടുംബത്തില്‍ നിന്നും വീണ്ടുമൊരാള്‍ യൂത്ത് ഫ്രണ്ട് തലപ്പത്തേയ്ക്ക്
സ്വന്തം ലേഖിക
കൊച്ചി : സിറിയക് ചാഴികാടൻ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ്. ഇന്ന് അങ്കമാലിയില്‍ സമാപിച്ച യൂത്ത് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളാ യൂത്ത്ഫ്രണ്ട് എം സംസ്ഥാന ഓഫീസ് ചുമതലയുള്ള സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.യൂത്ത് ഫ്രണ്ട് എം സംസ്ഥാന അധ്യക്ഷനായിരിക്കെ ഇടിമിന്നലേറ്റ് മരിച്ച ബാബു ചാഴികാടന്റെയും കോട്ടയം എംപി തോമസ് ചാഴികാടന്റെയും സഹോദര പുത്രനാണ്.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം, , കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് എം ഓഫീസ് ചുമതലയുള്ള സംസ്ഥാന സെക്രട്ടറി. കെ സി വൈ എം സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ഓഫീസ് ചുമതലയുള്ള സെക്രട്ടറി, ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച കത്തോലിക്കാ യുവജന പ്രവര്ത്തകന് കാത്തോലിക് ബിഷപ്പ് കോണ്‍ഫ്രൻസ് ഓഫ് ഇന്ത്യ നല്കുന്ന നാഷണല്‍ ബെസ്റ്റ് യൂത്ത് അവാര്‍ഡ് 2012 ലെ ജേതാവായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |