കൊളംബൊ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന് 248 റണ്‍സ് വിജയലക്ഷ്യം. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വേണ്ടി 46 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോളാണ് ടോപ് സ്കോറര്‍.
റിച്ച ഘോഷ് (പുറത്താവാതെ 35), ജമീമ റോഡ്രിഗസ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
പാകിസ്ഥാന് വേണ്ടി ദിയാന ബെയ്ഗ് നാല് വിക്കറ്റെടുത്തു. സാദിയ ഇഖ്ബാല്‍, ഫാത്തിമ സന എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
മോശമല്ലാത്ത തുടക്കമായിരുന്നു ഇന്ത്യ. ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ദാന (23) – പ്രതിക റാവല്‍ (23) സഖ്യം 48 റണ്‍സ് ചേര്‍ത്തു.
എന്നാല്‍ ഒമ്പതാം ഓവറില്‍ സ്മൃതി മടങ്ങി. ഫാത്തിമ സനയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.
15-ാം ഓവറില്‍ പ്രതികയും പവലിയനില്‍ തിരിച്ചെത്തി. സാദിയ ഇഖ്ബാലിന്റെ പന്തില്‍ ബൗള്‍ഡ്.
തുടര്‍ന്ന് ഹര്‍ലീന്‍ – ഹര്‍മന്‍പ്രീത് കൗര്‍ (19) സഖ്യം 39 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹര്‍മന്‍പ്രീതിന് അധികം നേരം ക്രീസില്‍ തുടരാന്‍ സാധിച്ചില്ല.
ബെയ്ഗാണ് ഇന്ത്യന്‍ ക്യാപ്റ്റനെ പുറത്താക്കിയത്. പിന്നാലെ ഹര്‍ലീന്‍ – ജമീമ സഖ്യം 45 റണ്‍സ് കൂട്ടിചേര്‍ത്തു.
ഇരുവരും മികച്ച രീതിയില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ ഹര്‍ലീന്‍ പുറത്ത്. റമീണ്‍ ഷമീമാണ് വിക്കറ്റ് വീഴ്ത്തിയത്.
വൈകാതെ ജമീമയും പുറത്ത്. ഇതോടെ അഞ്ചിന് 159 എന്ന നിലയിലായി ഇന്ത്യ.
തുടര്‍ന്ന് ദീപിത് ശര്‍മ (25), സ്നേഹ് റാണ (20), റിച്ച ഘോഷ് എന്നിവരുടെ ഇന്നിംഗ്സുകള്‍ ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് നയിച്ചു. ശ്രീ ചരണി (1), ക്രാന്തി ഗൗത് (8), രേണുക സിംഗ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
ശ്രീലങ്കക്കെതിരായ ആദ്യ മത്സരം ജയിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തി. ബാറ്റിംഗ് ഓള്‍റൗണ്ടറായ അമന്‍ജ്യോത് കൗറിന് പകരം ബൗളറായ രേണുക സിംഗ് താക്കൂര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ ടീമില്‍ പാകിസ്ഥാനും ഒരു മാറ്റം വരുത്തി. ഒമൈമ സൊഹൈലിന് പകരം സദഫ് ഷമാസ് പാകിസ്ഥാന്റെ പ്ലേയിംഗ് ഇലവനിലെത്തി.
പാകിസ്ഥാന്: മുനീബ അലി, സദാഫ് ഷംസ്, സിദ്ര അമിന്‍, ആലിയ റിയാസ്, നതാലിയ പെര്‍വൈസ്, ഫാത്തിമ സന ??(ക്യാപ്റ്റന്‍), റമീന്‍ ഷമിം, ഡയാന ബെയ്ഗ്, സിദ്ര നവാസ്ര്‍, നഷ്റ സന്ധു, സാദിയ ഇഖ്ബാല്‍. ഇന്ത്യ: സ്മൃതി മന്ദാന, പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, സ്നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]