മുംബൈ: മഹാരാഷ്ട്രയെ നടുക്കി പിതാവിൻ്റെ കൊടുംക്രൂരത. നാല് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വെള്ളം നിറച്ച ഡ്രമ്മിലിട്ട് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള തൽവാഡ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അമോൽ സോനാവാനെ എന്നയാളാണ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
പകുതിയോളം വെള്ളം നിറച്ചുവെച്ച ഡ്രമ്മിലേക്ക് കുഞ്ഞിനെ എറിഞ്ഞാണ് കൊലപാതകം നടത്തിയത്. പിങ്ക് ടീ-ഷർട്ടും ഡയപ്പറും ധരിച്ച നിലയിലായിരുന്നു കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.
ഇത് ഏറെ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അമോൽ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് ഒരു കുടുംബവഴക്കിനെ തുടർന്ന് അമോലും ഭാര്യയും ഒരുമിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇരുവരെയും സമയബന്ധിതമായി രക്ഷിക്കാൻ സാധിച്ചു.
ഈ സംഭവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ദമ്പതികൾ വ്യാഴാഴ്ച്ചയാണ് ആശുപത്രി വിട്ടത്. ഇതിന് പിന്നാലെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
അമോലിൻ്റെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൽവാഡയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
‘ദിശ’ ടോൾ ഫ്രീ ഹെൽപ്ലൈൻ നമ്പർ: 1056, 0471-2552056) FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]