കൊൽക്കത്ത ∙ ബംഗാളിലെ
കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 17 മരണം. മണ്ണിടിച്ചിലിനെ തുടർന്ന് പല പ്രധാന റോഡുകളിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടതായാണ് വിവരം.
ബംഗാളിനെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന റോഡും ഡാർജിലിങ്ങിനെയും സിലിഗുരിയെയും ബന്ധിപ്പിക്കുന്ന റോഡും ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകളിൽ ഗതാഗത തടസ്സം നേരിടുകയാണ്. ദുരന്ത ബാധിതമേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മുഖ്യമന്ത്രി മമത ബാനർജി നാളെ ഡാർജിലിങ്ങിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തും. ദുരിതബാധിത പ്രദേശങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളിൽ തകർന്ന പാലങ്ങളും ഒലിച്ചുപോയ റോഡുകളും കാണാം.
നദികൾ കരകവിഞ്ഞൊഴുകുകയാണ്.
മേഖലയിലെ
നേപ്പാളിലും കനത്ത നാശനഷ്ടമുണ്ടാക്കി. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ 22 പേരാണ് നേപ്പാളിൽ മരിച്ചത്. ഡാർജിലിങ്ങിലെ മരണങ്ങളിൽ താൻ വളരെയധികം ദുഃഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ദുർഗാ പൂജയ്ക്ക് ശേഷം കൊൽക്കത്തയിൽ നിന്നും ബംഗാളിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികളാണ് ഡാർജിലിങ്ങിലേക്ക് യാത്ര ചെയ്തത്.
അതിനാൽ നിരവധി വിനോദസഞ്ചാരികൾ ദുരന്തത്തിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ, ഡാർജിലിങ്ങിലെ ടൈഗർ ഹിൽ, റോക്ക് ഗാർഡൻ എന്നിവയുൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചു.
ടോയ് ട്രെയിൻ സർവീസുകളും നിർത്തിവച്ചു. കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾക്കും താമസക്കാർക്കുമായി ബംഗാൾ പൊലീസ് ഹോട്ട്ലൈൻ നമ്പർ പുറത്തിറക്കി.
9147889078 ആണ് വിളിക്കേണ്ട നമ്പർ.
VIDEO | West Bengal: Bridge collapses in Darjeeling’s Mirik after heavy rainfall triggers landslides.
(Full video available on PTI Videos – ) വടക്കൻ ബംഗാളിലും സിക്കിമിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സിക്കിമിൽ റെഡ് അലർട്ടും പുറപ്പെടുവിച്ചിരുന്നു.
ഒക്ടോബർ 7 വരെ ഈ മേഖലയിൽ മഴ തുടരുമെന്നാണ് പ്രവചനം. ഇത് വടക്കൻ ബംഗാളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണമായേക്കാമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @PTI_News എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]