മിമിക്രി വേദികളിലൂടെയും സിനിമകളിലൂടെയും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പ്രിയ കലാകാരൻ ഉല്ലാസ് പന്തളത്തിന്റെ പുതിയ ദൃശ്യങ്ങൾ ആരാധകരുടെ നെഞ്ചുലയ്ക്കുന്നു. പൊതുവേദിയിൽ സംസാരിക്കുന്ന ഉല്ലാസിന്റെ ആരോഗ്യനില ഏറെ മോശമാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോൾ വേദനയായി മാറുന്നത്.
ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഉല്ലാസ് പന്തളം. ഊന്നുവടിയുടെയും മറ്റൊരാളുടെയും സഹായത്തോടെയാണ് അദ്ദേഹം വേദിയിലേക്ക് നടന്നത്.
അദ്ദേഹത്തിന്റെ ശരീരത്തിന് പ്രകടമായ ക്ഷീണവും മുഖത്തിന്റെ ഒരു വശത്തിന് കോട്ടവും സംഭവിച്ചതായി കാണാം. ഒരു കൈക്കും സ്വാധീനക്കുറവുണ്ട്.
തനിക്ക് പക്ഷാഘാതം വന്ന വിവരവും അദ്ദേഹം വേദിയിൽ വെച്ച് പങ്കുവെച്ചു. “എനിക്ക് സ്ട്രോക്ക് വന്ന കാര്യം അധികം ആരും അറിഞ്ഞിട്ടില്ല.
കുറച്ച് സഹപ്രവർത്തകർക്ക് മാത്രമേ അറിയൂ. ഈ വീഡിയോ പുറത്തുവരുമ്പോഴാകും എല്ലാവരും അറിയുക,” എന്ന് ഉല്ലാസ് പന്തളം പറഞ്ഞു.
പരിപാടിക്ക് ശേഷം നിറകണ്ണുകളോടെ കാറിലിരിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]