മലയാള സിനിമയ്ക്ക് പുത്തൻ മാനം നൽകിയ സിനിമയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കി ഒരുക്കിയ ലോക സംവിധാനം ചെയ്തത് ഡൊമനിക് അരുൺ ആണ്.
കല്യാണി പ്രിയദർശൻ ചന്ദ്രയായി നിറഞ്ഞാടിയ ചിത്രം ആദ്യദിനം മുതൽ പ്രേക്ഷക പ്രീതി നേടി. പിന്നീട് അങ്ങോട്ട് മൗത്ത് പബ്ലിസിറ്റി അടക്കം ഏറ്റുവാങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തി.
ഒടുവിൽ എമ്പുരാൻ, തുടരും സിനിമകളെ പിന്തള്ളി ഇന്റസ്ട്രി ഹിറ്റായി വിളങ്ങി നിൽക്കുകയാണ് ലോക ചാപ്റ്റർ 1. ഓഗസ്റ്റ് 28ന് ദുൽഖർ സൽമാന്റെ നിർമാണത്തിൽ ആയിരുന്നു ലോക ചാപ്റ്റർ 1 റിലീസ് ചെയ്തത്.
റിലീസ് ചെയ്ത് ഏതാനും ആഴ്ച പിന്നിട്ടപ്പോൾ ലോക ഒടിടിയിൽ വരുന്നെന്ന അഭ്യൂഹങ്ങൾ വന്നു. എന്നാൽ ഈ വാർത്തകളെല്ലാം തള്ളിയ ദുൽഖർ, ലോകയെ തിയറ്റർ റണ്ണിന് തന്നെ വിട്ടു.
ആ തീരുമാനം പാഴായില്ലെന്ന് മാത്രമല്ല, പുത്തൻ നായിക കല്ലിലേക്ക് ആണ് ചിത്രത്തിന്റെ പോക്കും. അതായത് മലയാള സിനിമയിലെ ആദ്യത്തെ 300 കോടി സിനിമ എന്ന പട്ടം ലോക നേടും.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 298 കോടിയാണ് ആഗോളതലത്തിൽ ലോക ഇതുവരെ നേടിയത്. അതായത് ഇനി വെറും 2 കോടി രൂപ മതിയാകും ചിത്രത്തിന് 300 കോടി തൊടാൻ.
118.75 കോടിയാണ് പടത്തിന്റെ ഓവർസീസ് കളക്ഷൻ. ഇന്ത്യ ഗ്രോസ് 179.25 കോടിയും ഇന്ത്യ നെറ്റ് 153.05 കോടിയുമാണ്.
300 കോടിക്കൊപ്പം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടാനുള്ള തയ്യാറെടുപ്പിലുമാണ് ലോക. സാക്നിൽക്ക് റിപ്പോർട്ട
പ്രകാരം 117.55 കോടിയാണ് കേരളത്തിൽ നിന്നുമാത്രം ഇതുവരെ ലോക നേടിയത്. 118 കോടി നേടിയ തുടരും ആണ് നിലവിൽ മുന്നിലുള്ള ചിത്രം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]