കണ്ണൂർ: ന്യൂമാഹി പെരിങ്ങാടിയിൽ മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി ബഷീർ പിടിയിലായി.
ശനിയാഴ്ച വൈകീട്ട് പെരിങ്ങാടി മമ്മി മുക്കിൽ വച്ചാണ് സംഭവം. ന്യൂ മാഹി സ്വദേശി മുസ്തഫയെ തടഞ്ഞു നിർത്തി പണവും മൊബൈൽ ഫോണും കവർന്ന രണ്ടംഗ സംഘം രക്ഷപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ബഷീറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെരിങ്ങാടി മമ്മി മുക്കിൽ വച്ച് ശനിയാഴ്ച വൈകീട്ടാണ് സംഭവം.
ആറ്റക്കൂലോത്ത് മുസ്തഫയെ തടഞ്ഞു നിർത്തി പണവും, മൊബൈൽ ഫോണും കവർന്ന് രണ്ടംഗ സംഘം രക്ഷപ്പെടുകയായിരുന്നു. മുസ്തഫ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പ്രതികൾക്കായി തിരച്ചിൽ നടത്തി വരവെയാണ് പെരിങ്ങാടി റെയിൽവെ ഗേറ്റിന് സമീപം ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഇയാളുടെ കൂടെ ഉണ്ടായിരുന്ന കണ്ണൂർ തയ്യിൽ സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിലേല്പിച്ചു. ബഷീർ എന്നാണ് ഇയാൾ പൊലീസിനോട് പേര് പറഞ്ഞത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ന്യൂ മാഹി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]