കൽപ്പറ്റ: മാരക മയക്കുമരുന്നായ മെത്തഫിറ്റമിൻ കൈമാറ്റം ചെയ്യുന്നതിനിടയിൽ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത് ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്.
ഇന്നലെ കൽപ്പറ്റ ബൈപ്പാസ് റോഡിലെ റാട്ടക്കൊല്ലി-പുൽപ്പാറ റോഡ് ജങ്ഷനിൽ വച്ച് അമീർ ശ്രീജിത്തിന് മെത്തഫിറ്റാമിൻ കൈമാറുകയായിരുന്നു. ഇവർ എംഡിഎംഎ കൈമാറാൻ പോവുകയാണെന്ന് നേരത്തെയറിഞ്ഞ പൊലീസ് സ്ഥലത്തെത്തി രണ്ടുപേരെയും പിടികൂടുകയായിരുന്നു.
പൊളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ 1 ഗ്രാം മെത്തഫിറ്റാമിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പ്രതികൾ രണ്ടു പേരെയും തങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ശ്രീജിത്ത് കൽപ്പറ്റയിലെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ്. കൽപ്പറ്റ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]